സമഗ്രസഹകരണ നിയമം: സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം ലക്ഷ്യം; സഹകരണ ചട്ടഭേദഗതി നിലവിൽ വന്നു

സമഗ്ര സഹകരണ നിയമഭേദഗതിയുടെ ഭാഗമായി സഹകരണ ചട്ടത്തിലും ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചനായി മന്ത്രി വിഎൻ വാസവൻ അറിയിച്ചു. സമഗ്ര നിയമ ഭേദഗതിക്ക് അനുസൃതമായി സഹകരണ രംഗത്തെ ഉൾക്കൊണ്ട് മാറ്റങ്ങൾ കൊണ്ട് സഹകരണ മേഖലയ്ക്ക് പുതിയ ദിശാ ബോധം നൽകുന്നതിന് ലക്ഷ്യമിട്ടാണ് സമഗ്രമായ സഹകരണ ചട്ട ഭേദഗതി തയ്യാറാക്കിയിട്ടുള്ളത്. സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകി സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനും ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ തടയുന്നതിനും ലക്ഷ്യമിട്ട് തയ്യാറാക്കിയ കേരള സഹകരണ സംഘം സമഗ്ര നിയമ ഭേദഗതി സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാണന്നും മന്ത്രി പറഞ്ഞു.

കേരള സഹകരണ സംഘം (ഭേദഗതി) നിയമം – 2023 07/06/2024 ലെ അസാധാരണ ഗസറ്റിൽ 2024 ലെ Act -9 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ സഹകരണ യൂണിയൻ, സർക്കിൾ യൂണിയൻ എന്നിവയുടെ തിരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖേന നടത്തുന്നതിന് വിശദമായ വ്യവസ്ഥകൾ ഉൾപ്പെടെ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ; ഐസി ബാലകൃഷ്ണന് കൂടുതൽ കുരുക്ക്; ഗുരുതര വെളിപ്പെടുത്തലുമായി ബത്തേരി അർബൻ ബാങ്ക്‌ മുൻ ചെയർമാൻ

സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമ വകുപ്പിലെ സെഷ്യൽ സെക്രട്ടറിയായിരിക്കും. സഹകരണ നിയമത്തിലെ ഭേദഗതി വ്യവസ്ഥയ്ക് അനുസൃതമായി ചട്ട ഭേദഗതി നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘം ഭരണ സമിതിയിൽ കോ-ഓപ്റ്റ് ചെയ്യുന്ന അംഗങ്ങളുടെ വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ സംബന്ധിച്ച വ്യവസ്ഥ, കോ-ഓപ്റ്റഡ് അംഗങ്ങളുടെ നിയമനം സംബന്ധിച്ച് രജിസ്ട്രാറുടെ അംഗീകാരം ലഭ്യമാക്കണമെന്നുള്ള വ്യവസ്ഥ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണ സമിതി അംഗങ്ങൾക്ക് ട്രെയിനിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകൾ എന്നിവിടങ്ങളുടെ തസ്‌തികകളിലേയ്ക്കുള്ള ക്ലറിക്കൽ നിയമനത്തിന് സബ്സ്റ്റാഫിൽ നിന്നുള്ള പ്രമോഷൻ നേരിട്ടുള്ള നിയമനം എന്നിവയ്ക്കുള്ള അനുപാതം നിലവിലുള്ള ചട്ടത്തിലെ 1:4എന്നത് ചട്ടം 185 (10) ൽ 1:2 എന്ന് മാറ്റം വരുത്തിയിട്ടുള്ളത് Class II മുതൽ VII വരെയുള്ള സൊസൈറ്റികൾക്ക് ബാധകമാക്കി. ഇപ്രകാരം സബ്സ്റ്റാഫിന് ഉദ്യോഗകയറ്റം നൽകുമ്പോൾ ഉദ്യോഗകയറ്റം ലഭിക്കുന്നവരുടെ യോഗ്യതയും കഴിവും സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന യോഗ്യത പരീക്ഷയിൽ കൂടി വിലയിരുത്തി മാത്രം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ; കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാരിന്‍റെ പുതുവത്സര സമ്മാനം; ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ വര്‍ധിപ്പിച്ചു

ഉദ്യോഗാർത്ഥിയുടെ പൂർവ്വചരിത്രവും സ്വഭാവവും പോലീസ് വെരിഫിക്കേഷനിലൂടെ നടത്തുന്നത് സംബന്ധിച്ച് വ്യവസ്ഥകൾ നിർണ്ണയിച്ചിട്ടുണ്ട്. സംഘങ്ങളിൽ വസ്‌തുക്കൾ പണയപ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് മുകളിൽ വയ്‌പ ലഭിക്കുന്നതിന് വസുതുക്കളുടെ മൂല്യം നിർണ്ണയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഭേദഗതിയിൽ ഉൾപ്പെടുത്തി. സഹകരണ ആർബിട്രേഷൻ കോടതികളുടെ പ്രിസൈഡിംഗ് ഓഫീസർ ജൂഡിഷ്യറിയിൽ നിന്നുള്ള സിവിൽ ജഡ്‌ജ്‌മാരുടെ ജഡ്‌ജ്‌ ജൂനിയർ ഡിവിഷൻ തസ്‌തികയ്ക്ക് മുകളിലുള്ളവരായിരിക്കണമെന്നും ഭേദഗതിയിൽ ഉൾപ്പെടുന്നു.

സംഘത്തിന് വാങ്ങുന്ന സ്ഥലം, കെട്ടിടം മുതലായവയുടെ മൂല്യം അറ്റലാഭത്തിന്റെ 5% ത്തിൽ അധികരിക്കാൻ പാടില്ല. കൂടാതെ ഇക്കാര്യത്തിന് രജിസ്ട്രാറുടെ മുൻകൂർ അനുമതി തേടേണ്ടതാണ്. ലിക്വിഡൈസേഷന് ഒരു വർഷ സമയപരിധി വ്യവസ്ഥ ചെയ്‌തു. സംഘത്തിൽ ഒഴിവുവരുന്ന തസ്‌തികകൾ ഒഴിവു വന്ന് മൂന്ന് മാസത്തിനകം സഹകരണ എക്സാമിനേഷൻ ബോർഡിനെ അറിയിക്കണം എന്ന കാര്യങ്ങളടക്കം ചട്ട ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News