അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ട്, അത് രാഷ്ട്രീയമല്ലേ; കെ സുരേന്ദ്രന് മറുപടിയുമായി വി എൻ വാസവൻ

കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ കെ സുരേന്ദ്രന് മറുപടി നൽകി മന്ത്രി വി എൻ വാസവൻ.അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ടെന്നും അത് രാഷ്ട്രീയമല്ലേയെന്നും മന്ത്രി പറഞ്ഞു.സഹകരണ വകുപ്പ് ഈ രംഗത്ത് കൃത്യമായി ഇടപെടലുകൾ നടത്തുന്നുണ്ട്,അതുകൊണ്ട് ആണല്ലോ ഇതൊക്കെ പുറത്ത് വന്നത് എന്നും മന്ത്രി പറഞ്ഞു.

ALSO READ:സിഐടിയു ഓഫീസ് തട്ടിപ്പ് കേസ്; പ്രതി അഖിൽ സജീവൻ റിമാൻഡിൽ

അന്വേഷിക്കാതിരുന്നെങ്കിൽ ഇതൊന്നും അറിയില്ലായിരുന്നല്ലോ,കൃത്യമായി ഓരോന്നു എടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത് എന്നും മന്ത്രി വ്യക്തമാക്കി.കരുവന്നൂരിൽ റിപ്പോർട്ട് വന്ന ഉടൻ തന്നെ ഭരണസമിതിയെ പിരിച്ചുവിട്ട്, ജീവനക്കാർക്കെതിരെ നടപടിയെടുത്ത്, വിജിലൻസ് അന്വേഷണം അടക്കം എല്ലാ നടപടിയും എടുത്തിട്ടുണ്ട്. ഏതുതരത്തിലുള്ള ക്രമക്കേടുണ്ടായാലും ശക്തിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:കേന്ദ്ര പദ്ധതികളിലെ അ‍ഴിമതിയും വീ‍ഴ്ചയും: ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, പ്രതികാര നടപടി

ബിജെപിയുടെ സംഘവും ക്രമക്കേട് നടത്തുന്നുണ്ടല്ലോ എന്നും മന്ത്രി ചോദിച്ചു.
കരുവന്നൂരിൽ 73 കോടി കൊടുത്തു,അവശേഷിക്കുന്ന കൊടുക്കാനുള്ള നടപടി സ്വീകരിക്കുന്നു എന്നും ആരോപണങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ഉണ്ടായതാണ്,റിസർബാങ്കിന്റെ അനുമതിക്ക് വിധേയമായിട്ടേ കേരള ബാങ്കിന് നടപടി സ്വീകരിക്കാൻ കഴിയു,റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരള ബാങ്കിന് നൽകാൻ കഴിയുന്ന സാഹചര്യമുണ്ടാക്കാൻ പറ്റുമോ എന്ന് നോക്കുമെന്നും മന്ത്രി വ്യക്തമമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News