മോദി സർക്കാർ 16,000 കോടി രൂപയുടെ കടം ഇക്വിറ്റിയാക്കി മാറ്റി, ബിജെപിക്ക് നൂറുകോടി രൂപ സംഭാവന നൽകി വോഡഫോൺ

ബിജെപിക്ക് നൂറുകോടി രൂപ സംഭാവന നൽകി വോഡഫോൺ. റിലയൻസ് ജിയോയ്ക്കും ഭാരത് എയർടെലിനും പിന്നാലെയാണ് വോഡഫോണിന്റെ സംഭാവന.നേരത്തെ രാജ്യത്തെ ടെലികോം കമ്പനികളിൽ ഒന്നാമതായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വോഡഫോൺ ഐഡിയ പിന്നിലായിരുന്നു.പിഎൽസിയുടെയും ഇന്ത്യൻ കമ്പനിയായ ആദിത്യ ബിർള ഗ്രൂപ്പിൻ്റെയും സംയുക്ത ഉടമസ്ഥതയിലാണ് വോഡഫോൺ ഐഡിയ.

ALSO READ: ‘ഇങ്ങനെ പോയാൽ ഇനി റെയിൽവേ സ്റ്റേഷനിൽ മാത്രമേ പച്ചപ്പാതക കാണൂ…ലീഗ് പോകുന്നത് വലിയൊരു അപകടത്തിലേക്ക്’: കെ എസ് ഹംസ

2.14 ലക്ഷം കോടി രൂപ ബാധ്യത ഉണ്ടായിരുന്ന കമ്പനിയുടെ കടം മോദി സർക്കാരുമായി ഉണ്ടാക്കിയ കരാറിനെ തുടർന്ന് വോഡഫോണിന്റെ സർക്കാർ കടങ്ങൾ കേന്ദ്രസർക്കാർ ഇക്വിറ്റിയായി മാറ്റി. ഇതിനു ശേഷമാണ് വോഡഫോൺ ഇലക്‌ടറൽ ബോണ്ടിലൂടെ ബിജെപിക്ക് നൂറുകോടി നൽകുന്നത്.

സംഭാവന ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ, മോദി സർക്കാർ 16,000 കോടി രൂപയുടെ കടം ഇക്വിറ്റിയാക്കി മാറ്റി.നിലവിൽ വോഡഫോൺ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ ഇന്ത്യൻ സർക്കാരാണ്.കൂടാതെ ആദിത്യ ബിർള ഗ്രൂപ്പും 285 കോടി രൂപ ഇലക്‌ടറൽ ബോണ്ടിലൂടെ ബിജെപിക്ക് നൽകിയിരുന്നു.

ALSO READ:‘ചെസ്സിൽ ചരിത്രം കുറിച്ച് 17 കാരനായ ഇന്ത്യൻ താരം, അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരത്തെ അട്ടിമറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News