ബാറുടമയുടെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

ബാറുടമയുടെ ശബ്ദരേഖ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തും. പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. എക്‌സൈസ് മന്ത്രിയുടെ ഓഫീസാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശബ്ദരേഖയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ പണം നല്‍കണമെന്ന ബാറുടമ അനിമോന്റെ ശബ്ദരേഖയ്‌ക്കെതിരെ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ രംഗത്തെത്തി. സര്‍ക്കാരിന് നല്‍കാന്‍ വേണ്ടി സംഘടന യാതൊരു പണപ്പിരിവും നടത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി സുനില്‍കുമാര്‍ വ്യക്തമാക്കി. ഡ്രൈ ഡേ പിന്‍വലിക്കണം എന്നത് 5 വര്‍ഷം മുന്‍പുള്ള ആവശ്യം. ശബ്ദരേഖയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ALSO READ:തൃശൂരിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം

ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റേ ശബ്ദരേഖയാണ് പുറത്ത് വന്നത്. മദ്യ നയത്തില്‍ ഇളവ് ലഭിക്കാന്‍ ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ശബ്ദസന്ദേശത്തിലെ നിര്‍ദേശം. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോന്‍ പറയുന്നത്. എന്നാല്‍ ശബ്ദരേഖ തളളി സംഘടന പ്രസിഡന്റ് വി സുനില്‍കുമാര്‍ രംഗത്തെത്തി. പിരിക്കാന്‍ പറഞ്ഞത് കെട്ടിട നിര്‍മ്മാണത്തിനുളള ലോണ്‍ തുകയാണ്. സര്‍ക്കാരിന് നല്‍കാന്‍ വേണ്ടി സംഘടന യാതൊരു പണപ്പിരിവും നടത്തിയിട്ടില്ല. ഡ്രൈ ഡേ പിന്‍വലിക്കണം എന്നത് 5 വര്‍ഷം മുന്‍പുള്ള ആവശ്യമാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.

മറ്റൊരു സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അനിമോനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിന് ശേഷമാണ് ശബ്ദസന്ദേശം ഇട്ടതെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. അനിമോന്റെ നടപടി സംബന്ധിച്ച് സംഘടന കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

ALSO READ:തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News