ട്രൂകോളറില്‍ ഇനി കോൾ റെക്കോർഡ് ചെയ്യാം

കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ ട്രൂകോളര്‍ വീണ്ടും അവതരിപ്പിച്ച് ട്രൂകോളര്‍. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും വിധമാണ് ട്രൂ കോളര്‍ ഈ സംവിധാനം തിരിച്ചു വന്നിരിക്കുന്നത്. മുമ്പ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. എന്നാല്‍ ആക്സസിബിലിറ്റി ഫീച്ചറുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു എപിഐ ഉപയോഗിച്ച് ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചുള്ള കോള്‍ റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനം ഗൂഗിള്‍ തടഞ്ഞിരുന്നു.

റെക്കോര്‍ഡിംഗ് ഫീച്ചര്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോളുകളുടെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്ന എഐ പിന്തുണയുള്ള ഏറ്റവും പുതിയ ഫീച്ചറിലേക്കും ഉപയോക്താക്കള്‍ക്ക് ആക്‌സസ് ഉണ്ടായിരിക്കും.

ഒരു കോള്‍ റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞാല്‍, അത് ട്രൂകോളര്‍ ആപ്പില്‍ ആക്സസ് ചെയ്യാനാകും. ഇത് റെക്കോര്‍ഡ് ചെയ്ത ഫയലുകള്‍ കേള്‍ക്കാനും ഫയല്‍നെയിം മാറ്റാനും ഷെയര്‍ ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News