സുരക്ഷാ നോക്കി ഫോക്‌സ്‌വാഗണ്‍ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, അങ്ങനെ ആണെങ്കിൽ അത്തരം വാഹന പ്രേമികൾക്ക് വാങ്ങാൻ പറ്റുന്ന കാറുകൾ ആണ് ടൈഗൂണ്‍ എസ്‌യുവി, വെര്‍ട്ടിസ്‌സ് സെഡാന്‍, ടിഗുവാന്‍ എസ്‌യുവി എന്നിവ. 5 സ്റ്റാര്‍ സേഫ്റ്റിയുള്ള കാറുകൾ ആണിവ. ഇവക്കെല്ലാം കമ്പനി ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ വാങ്ങുകയാണെങ്കിൽ 2.11 ലക്ഷം രൂപ വരെ ലാഭിക്കാന്‍ കഴിയും. 1.50 ലക്ഷം രൂപ വരെ വലിയ ക്യാഷ് ഡിസ്‌കൗണ്ട് ഇതിൽ വരുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വേരിയന്റുകള്‍ക്ക് 50,000 രൂപ വരെ ഓഫറുകൾ ഉണ്ട്.
മിഡ്‌സൈസ് സെഡാനായ വെര്‍ട്ടിസില്‍ ടൈഗൂണിന് സമാനമായ ഓഫറുകൾ ഉണ്ട്. സെഡാന്റെ 1.0 ലിറ്റര്‍ TSI വേരിയന്റുകള്‍ക്ക് 1.50 ലക്ഷം രൂപ വരെയും എക്സ്ചേഞ്ച്/സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ലോയല്‍റ്റി ബോണസും 1 ലക്ഷം രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും ഉണ്ട്. 1.5 ലിറ്റര്‍ എഞ്ചിന്‍ ഘടിപ്പിച്ച വെര്‍ട്ടിസിന്റെ MY2023 മോഡലുകള്‍ക്ക് 50,000 രൂപ ഓഫറും രണ്ട് എയര്‍ബാഗുകള്‍ ഉള്ള മോഡലിൽ 40,000 രൂപ അധിക ഓഫറും ഉണ്ട്.
also read: അമേസിങ്ങ് വിലയുമായി അമേസ്; ഫീച്ചറുകളും വിലയും
ടിഗുവാന് വമ്പന്‍ ഓഫർ ആണ് കമ്പനി നൽകുന്നത്. 4.90 ലക്ഷം രൂപ വരെ ഇത് വാങ്ങുവാണെങ്കിൽ ലാഭിക്കാം. 2 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ഉണ്ട്. MY2023 മോഡലുകള്‍ക്ക് 90,000 രൂപയില്‍ കൂടുതല്‍ വിലയുള്ള 4 വര്‍ഷത്തെ സര്‍വീസ് പാക്കേജ് ലഭിക്കും. 1.50 ലക്ഷം രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കില്‍ 20,000 രൂപ വരെ സ്‌ക്രാപ്പ് പേജ് ബോണസ് എന്നിവ നേടിയെടുക്കാം. അതേസമയം ഈ ഓഫറുകൾ ലൊക്കേഷനെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാമെന്നും കമ്പനി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here