കാറുകളുടെ സുരക്ഷ വീണ്ടും കൂട്ടി ഫോക്‌സ്‌വാഗണ്‍. ടൈഗൂണ്‍, വെര്‍ട്ടിസ് മോഡലുകളുടെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. മുമ്പ് ഈ കാറുകളുടെ താഴ്ന്ന വേരിയന്റുകളില്‍ ഇരട്ട എയര്‍ബാഗ് മാത്രമായിരുന്നു ഓഫര്‍ ചെയ്തിരുന്നത്.
ടൈഗൂണിന്റെയും വെര്‍ട്ടിസിന്റെയും ബോഡി ഷെല്ലുകള്‍ ക്രാഷ് ടെസ്റ്റുകളില്‍ സ്ഥിരതയുള്ളതും ഉയര്‍ന്ന ലോഡിംഗുകള്‍ നേരിടാന്‍ ശേഷിയുള്ളതുമാണ്.ആറ് എയര്‍ബാഗുകള്‍ കൂടാതെ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, ലോഡ് ലിമിറ്ററുകളുള്ള സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, ഇബിഡിയുള്ള ഉള്ള ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും സുരക്ഷ ഫീച്ചറുകളില്‍ ഉണ്ട്.
ബ്രാന്‍ഡിന്റെ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ടൈഗൂണും വെര്‍ട്ടിസും ഗ്ലോബല്‍ NCAP ക്രാഷ്‌ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ഇതിനോടകം നേടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here