സെഡാനിൽ മുന്നിൽ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് തന്നെ

വിപണിയില്‍ എത്തി 28 മാസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സി സെഗ്‌മെന്റ് സെഡാനായി ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്. കഴിഞ്ഞ 6 മാസക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ സി-സെഗ്‌മെന്റ് സെഡാന്‍ എന്ന നേട്ടം വെര്‍ട്ടിസാണ് സ്വന്തമാക്കിയിരിക്കുന്നത്. 50,000 യൂണിറ്റ് വില്‍പ്പനയാണ് വെര്‍ട്ടിസ് നേടിയത്. രണ്ടും മൂന്നും സ്ഥാനത്ത് വെര്‍ണയും സ്ലാവിയയുമാണ്.

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും രണ്ട് ട്രാന്‍സ്മിഷന്‍ ചോയ്സുകളും ആണ് വെർട്ടിസിന് ഈ സ്ഥാനം നേടി കൊടുത്തത്. വെർട്ടിസിന്റെ സ്‌റ്റൈലിംഗിന് ആകർഷണ ഘടകമാണ്.ക്രാഷ് ടെസ്റ്റിൽ വെര്‍ട്ടിസ് 5 സ്റ്റാര്‍ നേടിഎത്തും വിൽപ്പനയെ സ്വാധീനിച്ചിട്ടുണ്ട്.

ALSO READ: നിറം മാറി ഡ്യൂക്ക് 250; ഇനി എബോണി ബ്ലാക്ക് കളറിലും
രണ്ട് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വെര്‍ട്ടിസ് വരുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ TSI പെട്രോള്‍ മോട്ടോര്‍ 113 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ആണ്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. രണ്ടാമത്തെ 1.5-ലിറ്റര്‍ TSI Evo മോട്ടോര്‍ GT ബാഡ്ജ് ചെയ്ത പെര്‍ഫോമന്‍സ് ലൈന്‍ ട്രിമ്മിനെ ശക്തിപ്പെടുത്തുന്നു.13.56 ലക്ഷം മുതല്‍ 19.41 ലക്ഷം രൂപ വരെയാണ് കാറിന്റെ വില പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here