പിടികൂടിയ മൂർഖനെ തുറന്നുവിടുന്നതിനിടെ പാമ്പുകടിയേറ്റ വൊളൻറിയർ മരിച്ചു

SNAKE BITE

പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു. കരമന വാഴവിള സ്വദേശിയായ പ്രശാന്ത് (ഷിബു-39) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു ഷിബുവിന് കടിയേറ്റത്.

Also Read; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം അപകടനിലയിൽ; ക്ഷേത്രപുനരുദ്ധാരണ മാർഗങ്ങൾ തേടി ക്ഷേത്ര കമ്മിറ്റി

പലയിടത്തുനിന്നായി രക്ഷപ്പെടുത്തിയ അണലിയും മൂർഖനും ഉൾപ്പെടെയുള്ള പാമ്പുകളുമായി ഷിബുവും സഹപ്രവർത്തകനായ ബിജുവും പരുത്തിപ്പള്ളി റെയ്ഞ്ച് ആർആർ ടീമിനൊപ്പം പൊന്മുടിയിലെത്തിയാതായിരുന്നു. പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോൾ ഷിബുവിന്റെ കയ്യിൽ മൂർഖൻ കടിക്കുകയായിരുന്നു.

Also Read; ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന് പരാതി; ബിജെപിയില്‍ തര്‍ക്കം

ഉടൻതന്നെ സഹപ്രവർത്തകർ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ച് ആൻറിവെനം നൽകിയെങ്കിലും നില വഷളായി. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയ ഷിബു വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഹൃദയാഘാതം മൂലം മരണം സംഭവിച്ചു.

News summary; A volunteer died after being bitten by a snake while releasing a captured cobra

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News