‘സമാധാനത്തോടെ ജീവിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ കയറ്റും’; മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിയൊഴിപ്പിക്കുമെന്നും വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഭീഷിണിപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ വിവാദ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ എം.കെ യാദവയും ഉണ്ട്. ഉദ്യോഗസ്ഥരുടെ ഭീഷിണിക്കെതിരെ മുസ്ലിം വിഭാഗക്കാരായ വോട്ടര്‍മാര്‍ കോടതിയെ സമീപിച്ചു.

അസമിലെ കരിംഗഞ്ജ് പാര്‍ലമെന്റ് മണ്ഡലത്തിലെ ഗ്രാമവാസികളാണ് വനം വകുപ്പിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. സെയ്ദുല്‍ അലി, ദിന്‍ ഹുസൈന്‍, മോജമുന് നെഹ്‌റ എന്നിവരാണ് കരിംഗഞ്ജ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കരിംഗഞ്ജ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഒമ്പത് വനം ഉദ്യോഗസ്ഥരില്‍ വനം സ്പെഷ്യല്‍ ചീഫ് സെക്രട്ടറി എം കെ യാദവ ഉള്‍പ്പെടുന്നു. കൃപാനാഥ് മല്ലയാണ് ബിജെപി സ്ഥാനാര്‍ത്ഥി. യാദവയ്ക്കൊപ്പം, സില്‍ച്ചാര്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജീവ് കുമാര്‍ ദാസ്, ഹൈലാഖണ്ഡി ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ ദത്ത, ഐഎഫ്എസ് ഓഫീസറും കച്ചാര്‍ ഡിവിഷന്‍ ഡിഎഫ്ഒയുമായ വിജയ് ടിംബക് പാല്‍വെ, ചെരങ്കി റേഞ്ചിന്റെ രതബാരി ഡെപ്യൂട്ടി ഇന്‍ചാര്‍ജ് മോണോജ് സിന്‍ഹ, ചെരങ്കി റേഞ്ച് ഫോറസ്റ്റര്‍ അജിത്. പോള്‍, ദുല്ലവ്ചിറ ബീറ്റ് ഓഫീസര്‍ ഫായിസ് അഹമ്മദ് ബൊര്‍ഭുയ, ചേരങ്കി ഫോറസ്റ്റ് ഗാര്‍ഡ് തപസ് ദാസ്, ചേരങ്കി ബീറ്റ് ഓഫീസര്‍ അബ്ദുന്‍ നൂര്‍, ചേരങ്കി ഫോറസ്റ്റ് ഗാര്‍ഡ് ഫൈസുദ്ദീന്‍ ലസ്‌കര്‍ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്.

Also Read : മണിപ്പൂരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ മൂന്ന് ദിവസമായി ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഞങ്ങളുടെ ഗ്രാമത്തില്‍ നിരന്തരമായി എത്തുകയും ഞങ്ങളെ വീടിന് പുറത്തേക്ക് വിളിക്കുകയും വീടുകളുടെയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങളെ വീടിന് പുറത്ത് നിര്‍ത്തിയ ശേഷം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃതാനത് മല്ല ജയിച്ചില്ലെങ്കില്‍ ഏപ്രില്‍ 7 ന് വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമെന്ന് ഭീഷിണിപ്പെടുത്തി. ഞങ്ങളെ അവര്‍ അഭയാര്‍ത്ഥികള്‍ എന്ന് വിളിച്ച അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കൃതാനത് മല്ലയ്ക്ക് വോട്ട് ചെയ്യണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്.കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവരുടെ ഗ്രാമത്തില്‍ ചെല്ലുകയും അവരുടെയും വീടുകളുടെയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇവിടെ സമാധാനപൂര്‍വ്വം ജീവിക്കണം എന്നുണ്ടെങ്കില്‍ ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൃതാനത് മല്ല പറഞ്ഞുവെന്നും പരാതിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration