ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അങ്ങ് ബഹിരാകാശത്ത് നിന്നും വോട്ടുണ്ട്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറുമാണ് ബഹിരാകാശത്തു നിന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ പോകുന്നവർ. ബോയിങിന്റെ സ്റ്റാർലൈനർ ദൗത്യത്തിലെ പേടകത്തിലെ തകരാറുകൾ മൂലം 2025 ഫെബ്രുവരി വരെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വരുന്ന ഇരുവർക്കും നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാകും.
Also Read: ചന്ദ്രേട്ടൻ ഇനി ഒറ്റക്കല്ല! ഭൂമിയെ വലം വെക്കാൻ കൂട്ടിനൊരാൾ കൂടിയെത്തുന്നു
എങ്ങനെയാണ് ബഹിരാകാശത്ത് നിന്നും വോട്ട് ചെയ്യുക?
1. ബഹിരാകാശയാത്രികർ ബാലറ്റിന് വേണ്ടിയുള്ള അഭ്യർത്ഥന അതത് കൗണ്ടി അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് ബോർഡിന് അല്ലെങ്കിൽ അതത് കൗണ്ടിയിലേക്ക് അയയ്ക്കുന്നു.
2. ബാലറ്റിനെ പിന്നീട് ഇലക്‌ട്രോണിക് ആയി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കൈമാറ്റം ചെയ്യുന്നു.
3. എന്‍ക്രിപ്റ്റഡ് സുരക്ഷിത സംവിധാനം ഉപയോഗിച്ച് തങ്ങളുടെ വോട്ടുകൾ ബഹിരാകാശ യാത്രികർ രേഖപ്പെടുത്തുന്നു
4. വോട്ടിങ്ങ് പൂർത്തിയാക്കിയതിന് ശേഷം പ്രോസസിങിനായി ബാലറ്റ് ഭൂമിയിലേക്ക് തിരികെ അയയ്ക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here