ചംപൈ സോറന്‍ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും

ജാര്‍ഖണ്ഡില്‍ ചംപൈ സോറന്‍ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും. പത്ത് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ മഹാസഖ്യത്തിന് നല്‍കിയ നിര്‍ദേശം. 48 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടെന്ന് ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു. ചംബൈ സോറന്‍ 43 എംഎല്‍എമാരുടെ പിന്തുണ കത്താണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുമ്പോള്‍ ബിജെപി ഓപ്പറേഷന്‍ താമര ഭീഷണി ശക്തമാക്കിയിട്ടുണ്ട്. മഹാസഖ്യത്തിലെ 39 എംഎല്‍എമാര്‍ ഹൈദരാബാദില്‍ തുടരുകയാണ്.

ALSO READ:  കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയിൽ

രണ്ട് ദിവസങ്ങളിലായി നിയമസഭ ചേരാനാണ് തീരുമാനം. മഹാസഖ്യത്തില്‍ നിന്ന് 4 എംഎല്‍എമാര്‍ ബിജെപിയോട് അടുത്തു എന്നാണ് വിവരം. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ചംപൈ സോറന്‍ ശ്രമം ആരംഭിച്ചു. ഇഡി അറസ്റ്റിന് എതിരെ ഹേമന്ത് സോറന്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. അതേ സമയം നിലവില്‍ ഇഡി കസ്റ്റഡിയിലുള്ള ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ALSO READ: ഇന്ത്യയ്‌ക്കെതിരെ വീണ്ടും മാലദ്വീപ്; മത്സ്യബന്ധ ബോട്ടില്‍ ഇന്ത്യന്‍ കോ്സ്റ്റ് ഗാര്‍ഡ് പ്രവേശിച്ചെന്ന് ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News