ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍- 56.86, അരുണാചല്‍ പ്രദേശ്- 63.03, അസം- 70.77, ബീഹാര്‍- 46.32, ഛത്തീസ്ഗഡ്- 63.41, ജമ്മു കശ്മീര്‍- 65.08, ലക്ഷദ്വീപ് – 59.02, മധ്യപ്രദേശ്- 63.25, മഹാരാഷ്ട്ര- 54.85, മണിപ്പൂര്‍- 67.46, മേഘാലയ- 69.91, മിസോറാം- 52.62, നാഗാലാന്‍ഡ്- 55.72, പുതുച്ചേരി- 72.84, രാജസ്ഥാന്‍ -50.27, സിക്കിം- 67.58, തമിഴ്‌നാട്- 62.02, ത്രിപുര- 76.10, ഉത്തര്‍പ്രദേശ്- 57.54, ഉത്തരാഖണ്ഡ്- 53.56, ബംഗാള്‍- 77.57 എന്നിങ്ങനെയാണ് പോളിങ് ശതമാന കണക്കുകള്‍. 60.03 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം പോളിങ് ബംഗാളിലും ഏറ്റവും കുറവ് ബീഹാറിലുമാണ് രേഖപ്പെടുത്തിയത്.

ALSO READ:‘നെസ്‌ലൻ മമിത ഫാൻസ്‌ ഇവിടെ കമോൺ’, പ്രേമലു വീണ്ടാമതും വരുന്നുലൂ, രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് ഗിരീഷും ടീമും

അതേസമയം ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ മണിപ്പൂരിലും പശ്ചിമ ബംഗാളിലും സംഘര്‍ഷമുണ്ടായി. അക്രമത്തെ തുടര്‍ന്ന് മണിപ്പൂരില്‍ 5 ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെക്കേണ്ടി വന്നു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഛത്തിസ്ഗഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.

കലാപം കെട്ടടങ്ങാത്ത മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് ദിവസവും അക്രമ സംഭവങ്ങള്‍ അരങ്ങേറി. തമ്നപൊക്പിയില്‍ സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ ഈസ്റ്റിലെ തോങ്ജുവില്‍ അക്രമികള്‍ പോളിങ് മെഷീനുകള്‍ തകര്‍ത്തു. ബിഷ്ണുപൂര്‍ ജില്ലയില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ വന്നവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. സംഘര്‍ഷവും വാക്ക് തര്‍ക്കങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കിഴക്കന്‍ ഇംഫാലിലെ 2 ബൂത്തുകളിലും വെസ്റ്റ് ഇംഫാലില്‍ 3 ബൂത്തുകളിലും പോളിങ് നിര്‍ത്തിവെച്ചു. ഇന്നര്‍ മണിപ്പൂരിലും പ്രശ്‌നബാധിത മേഖലകള്‍ കൂടുതലായി ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പൂരിലെ ഏതാനം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്.

ALSO READ:ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണം: മന്ത്രി വീണ ജോര്‍ജ്

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്ന കൂച്ച് ബിഹാറിലും ആലി പൂര്‍ദ്വാറിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ബി.ജെ.പിയെന്ന് ടി.എം.സി ആരോപിച്ചു. കൂച്ച് ബിഹാറിലെ ദിന്‍ഹാത്തില്‍ ബിജെപി നേതാവിന്റെ വസതിയില്‍ നിന്ന് ബോംബ് കണ്ടെത്തി. ആലിപുര്‍ദ്വാറില്‍ ബിജെപി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആരോപണം. ഛത്തീസ്ഗഡിലെ ബിജാപൂരില്‍ പോളിങ് ബൂത്തിന് 500 മീറ്റര്‍ അടുത്ത് ഉണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ സുരക്ഷ ഡ്യൂട്ടിക്ക് എത്തിയ സിആര്‍പിഎഫ് അസിസിറ്റന്റ് കമാന്‍ഡാന്റിന് പരിക്കേറ്റു. മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളി മണ്ഡലത്തിലും കനത്ത സുരക്ഷയിലാണ് പോളിങ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News