കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ അത് പാകിസ്ഥാനിലേക്കെന്ന് പരാമര്‍ശം, ബിജെപി എംപിക്ക് തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിവാദ പരാമര്‍ശം നടത്തി ബിജെപി എംപി നവനീത് റാണ. തെലങ്കാനയിലെ ഷാദ്‌നഗറില്‍ നടന്ന പ്രചാരണ റാലിയിലായിരുന്നു സംഭവം. കോണ്‍ഗ്രസിന് വോട്ട് നല്‍കരുതെന്ന് പ്രസംഗിച്ച റാണ, നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുകയാണെങ്കില്‍ അത് നേരിട്ട് പാകിസ്ഥാനിലേക്കാണ് പോകുകയെന്നാണ് പ്രസംഗിച്ചത്.

ALSO READ: അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം; ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്‍രിവാൾ

ഇതോടെ അമരാവതി സ്ഥാനാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞാഴ്ച ഹൈദരാബാദ് നടന്ന ഒരു പ്രചാരണ റാലിയില്‍ എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയുടെ 2013ലെ പരമാര്‍ശത്തിന് മറുപടി നല്‍കി നവനീത് റാണ പുലിവാല് പിടിച്ചിരുന്നു. അന്നും എഐഎംഐഎമ്മിനും കോണ്‍ഗ്രസിനും നല്‍കുന്ന വോട്ട് നേരിട്ട് പാകിസ്ഥാനിലേക്ക് പോകുമെന്ന് അവര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മാധവി വിജയിച്ചാല്‍ അവര്‍ ഹൈദരാബാദ് പാകിസ്ഥാനായി മാറുന്നതിനെ തടയുമെന്നും റാണ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News