സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇന്ന് വരെ..! ഇത്തവണയും മുടങ്ങാതെ വോട്ട് ചെയ്ത് തിരുമാല അമ്മ

1951ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഓർമ്മകളുമായാണ് കീഴരിയൂരിലെ മുത്തശ്ശിയായ ചന്തൻ കണ്ടി തിരുമാല അമ്മ 2024ലെ തെരഞ്ഞെടുപ്പിനും വോട്ട് ചെയ്യാൻ എത്തിയത്. ആദ്യ ഇഎംഎസ് സർക്കാരിനും പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയ തിരുമാല അമ്മ കോഴിക്കോട് കീഴരിയൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ മുതിർന്ന അംഗമാണ്.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്തെയും രാജ്യത്തെയും സമര പോരാട്ടങ്ങൾ കണ്ടതിന്റെ ആവേശം തെല്ലും കെടാതെ ഇന്നും ഓർമ്മകളിൽ ഉണ്ട്. ആ ഓർമ്മകളാണ് രാജ്യത്തെ പ്രധാന തിരെഞ്ഞെടുപ്പിനും ബൂത്തിൽ നേരിട്ട് എത്തി വോട്ട് ചെയ്യാൻ തിരുമാല അമ്മയെ പ്രേരിപ്പിച്ചത്. കീഴരിയൂർ മാപ്പിള എൽ പി സ്കൂളിൽ 133 ആം വാർഡിലാണ് സഖാവ് തിരുമാല അമ്മ വോട്ട് രേഖപ്പെടുത്തിയത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്: കടുത്ത ചൂടിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News