പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024; അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായി കേരള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, സഞ്ജയ് കൗള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബര്‍ 9 വരെ സമര്‍പ്പിക്കാമെന്നും പ്രത്യേക പ്രചരണ ദിനങ്ങളായ നവംബര്‍ 25,26 ഡിസംബര്‍ 2,3 തീയതികളില്‍ രാഷ്ടീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന ബൂത്ത് ലെവല്‍ ഏജന്റുമാര്‍ അതാത് ബൂത്തുകളില്‍ സന്നിഹിതരായിരിക്കേണ്ടതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

READ ALSO:കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെ രാപ്പകല്‍ ധര്‍ണ

പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷനില്‍ വന്നിട്ടുള്ള ഗണ്യമായ കുറവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുറ്റമറ്റതും സംശുദ്ധവുമായ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായുള്ള വിവിധ നടപടികള്‍ യോഗം വിലയിരുത്തി.

READ ALSO:നരേന്ദ്രമോദിക്കെതിരായ അപശകുന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

അഡ്വ.വി ജോയ് എം എല്‍ എ (സി പി ഐ (എം) ), അഡ്വ. ജോബ് മൈക്കിള്‍ എം എല്‍ എ (കേരള കോണ്‍ഗ്രസ് )മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, എം. കെ റഹ്‌മാന്‍ (ഐ എന്‍ സി ), എന്‍ രാജന്‍ (സി പി ഐ ) അഡ്വ.മുഹമ്മദ് ഷാ (ഐ യു എം എല്‍ ), കെ ജയകുമാര്‍ (ആര്‍ എസ് പി ), പി കമലാസനന്‍ (ബിഎസ്പി ), അഡ്വ. ജെ ആര്‍ പത്മകുമാര്‍, അഡ്വ. പി സുധീര്‍(ബി ജെ പി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News