കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല; തെലങ്കാനയിലെ വോട്ടർമാർ രാഹുൽ ഗാന്ധിയ്ക്ക് കത്തെഴുതി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് കാണിച്ച് തെലങ്കാനയിലെ വോട്ടർമാർ രാഹുൽഗാന്ധി എംപിയ്ക്ക് കത്തെഴുതി. അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ ആറ് ഗ്യാരണ്ടികളാണ് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ, ഇത് പാഴ്വാക്കായെന്ന് ചൂണ്ടിക്കാട്ടിയാണ് തെലങ്കാന അദിലാബാദ് ജില്ലയിലെ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ALSO READ: ഇന്നോവ, സ്‌കോഡ, സ്വിഫ്റ്റ്, ബെന്‍സ്, റോയല്‍ എന്‍ഫീല്‍ഡ്… നവരാത്രിയും ദസറയും കളറാക്കാന്‍ ജീവനക്കാര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി കമ്പനി

പോസ്റ്റ് കാർഡിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് വോട്ടർമാർ രാഹുൽഗാന്ധിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. 500 രൂപയ്ക്കു പാചക വാതക സിലിണ്ടർ, വീട്ടമ്മമാർക്ക്‌ പ്രതിമാസം 2500 രൂപയുടെ ധനസഹായം, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയവയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് വിജയത്തിനായി വോട്ടർമാർക്ക് മുമ്പിൽ വെച്ച വാഗ്ദാനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News