തെലങ്കാനയില്‍ 119 അസംബ്ലി മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകിട്ട് മൂന്നു മണിവരെ 51.89 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചവരെ വോട്ടിംഗ് ശതമാനം കുറവായിരുന്നതിനാല്‍, യുവാക്കളോട് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ടു രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. 109 ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും മത്സരരംഗത്തുണ്ട്യ 221 വനിതകളും ഒരു ട്രാന്‍സ്‌ജെന്ററും മത്സരിക്കുന്നുണ്ട്.
ALSO READ: നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ; മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി : എസ്.എഫ്.ഐ
103 സിറ്റിംഗ് എംഎല്‍എമാരും മത്സരരംഗത്തുണ്ട്. ഇതില്‍ ഭൂരിഭാഗവും ബിആര്‍എസ് എംഎല്‍എമാരാണ്. സംസ്ഥാനത്ത് ഉടനീളം 35, 655 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി എണ്‍പത് വയസിന് മുകളിലുള്ളവര്‍ക്കും ദിവ്യാംഗര്‍ക്കും വീടുകളില്‍ വെച്ചുതന്നെ വോട്ടു ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ALSO READ: രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിക്കും; കാരണം ഇതാണ്
അതേസമയം കോണ്‍ഗ്രസിന് എതിരെ പരാതിയുമായി ബിആര്‍എസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സംസ്ഥാനത്ത് മത്സരരംഗത്തുള്ള ബിആര്‍എസ് നേതാവ് ചന്ദ്രശേഖര്‍ റാവു, മറ്റ് പ്രമുഖ നേതാക്കള്‍, മറ്റ് മത്സരാര്‍ത്ഥികള്‍ എന്നിവരുടെ ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോകളും മറ്റും കോണ്‍ഗ്രസ് പ്രചരിപ്പിച്ചെന്നാണ് ബിആര്‍എസിന്റെ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here