രാജസ്ഥാനില്‍ പോളിംഗ് 40.27%; കരണ്‍പൂരില്‍ പോളിംഗ് മാറ്റിവച്ചു

തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ഉച്ചയ്ക്ക് ഒരു മണി കഴിയുമ്പോള്‍ പോളിംഗ് ശതമാനം 40.27 ശതമാനം. 199 മണ്ഡലങ്ങളിലെ പോളിംഗ് രാവിലെ 7 മണിയോടെ ആരംഭിച്ചു. കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് പോളിംഗ് മാറ്റിവച്ചു. രാവിലെ 11 മണിവരെ സംസ്ഥാനത്ത് 24.74ശതമാനമായിരുന്നു പോളിംഗ്. 11 മണിക്ക് കാമന്‍ നിയമസഭാ മണ്ഡലത്തില്‍ 38.56 ശതമാനവും തിജാര മണ്ഡലത്തില്‍ 34.08 ശതമാനവും വോട്ടിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ആറു മണിവരെ തുടരും.

ALSO READ: ‘ചൂട് ചോറിനൊപ്പം ഉണക്ക ചെമ്മീൻ ചമ്മന്തി!’എങ്കിൽ നമുക്ക് പരീക്ഷിച്ചാലോ?

199 സീറ്റുകളിലായി 1862 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 5.25 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News