ആറാംഘട്ട തെരഞ്ഞെടുപ്പ്: മൂന്നു മണിവരെ 49.20 ശതമാനം വോട്ടിംഗ്

ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 39.13 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. ദില്ലി, കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുള്‍പ്പെടെയാണ് ഇന്ന് വോട്ടിംഗ് പുരോഗമിക്കുന്നത്.

ALSO READ:  ബാറുടമകളുടെ പണപ്പിരിവ് വിവാദം; അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ രൂപീകരിച്ചു

ഈ ഘട്ടത്തില്‍ 889 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പോളിംഗ് സ്‌റ്റേഷനില്‍ തിരിച്ചറിയല്‍ രേഖയായി വോട്ടേഴ്‌സ് ഐഡികാര്‍ഡ് മാത്രമല്ല മറ്റ് 12ഓളം രേഖകളും പരിഗണിക്കാമെന്ന നിര്‍ദേശം ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. ദില്ലി, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങി പോളിംഗ് പ്രദേശങ്ങളിലെല്ലാം മദ്യശാലകള്‍ അടച്ചിരിക്കുകയാണ്. ഇത് വൈകിട്ട് ആറുമണിവരെ തുടരും.

ALSO READ: അനന്ത്‌നാഗ്-രജൗരി വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി മെഹബൂബ മുഫ്തി; പിഡിപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍, ദില്ലിയില്‍ ബാന്‍സൂരി സ്വരാജ്, നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മനോജ് തിവാരി, കനയ്യ കുമാര്‍, യുപിയിലെ സുല്‍ത്താന്‍പൂരില്‍ മനേക ഗാന്ധി, ഒഡിഷയിലെ പുരിയില്‍ സാമ്പിത്ത് പത്ര, ഹരിയാനയിലെ കുരുക്ഷേത്രയില്‍ നവീന്‍ ജിന്‍ഡാല്‍, ഗുര്‍ഗാവില്‍ രാജ് ബബ്ബാര്‍, റാവു ഇന്ദ്രജിത്ത് സിംഗ്, പശ്ചിമബംഗാളിലെ താംലൂക്കില്‍ അഭിജിത്ത് ഗംഗോപാധ്യ എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News