രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ജനപ്രിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുവാന്‍ രാജസ്ഥാനില്‍ ഭരണ തുടര്‍ച്ച അനിവാര്യമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി മന്ത്രി അശോക് ഗെലോട്ട് പറഞ്ഞു
രാജസ്ഥാന്‍ പ്രചാരണത്തില്‍ ഉണ്ടായിരുന്ന അവേശം വോട്ടിങ്ങിലും നിലനിന്നു.. വോട്ടിംഗ് ആരംഭിച്ചത് മുതല്‍ വലിയ തിരക്കാണ് പോളിംഗ് ബൂത്തുകളില്‍ അനുഭവപ്പെട്ടത്.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്,മുന്‍ മുഖ്യമന്ത്രി വസുന്ദര രാജ എന്നിവര്‍ ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപെടുത്തി. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാര തുടര്‍ച്ച നേടുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
Also Read: ഒടുവിൽ ആഗ്രഹം പൂവണിഞ്ഞു; എസ്‌എംഎ രോഗബാധിത സിയ മെഹ്റിൻ മുഖ്യമന്ത്രിയെ കാണാനെത്തി
വസുന്ദര രാജ സിന്ധ്യയോട് ബിജെപി നേതൃത്വം അകലം പാലിക്കുന്നത് വോട്ടിങ്ങില്‍ തങ്ങള്‍ക്ക് അനുകൂല ഘടകമായി മാറുമെന്നും കോണ്‍ഗ്രസ് വിലയിരുതുന്നുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴികെ തീര്‍ത്തും സമാധാനപരമായിരുന്നു വോട്ടെടുപ്പ്.ശ്രീഗംഗാനഗറിലെ ശ്രീകരന്‍പൂര്‍ സീറ്റ് ഒഴികെയുള്ള 199 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ ഗുര്‍മീത് സിങ് കുനറിന്റെ മരണത്തെ തുടര്‍ന്നാണ് ശ്രീകരന്‍പൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here