വയനാട്ടിലെ മുക്കം നഗരസഭയിലുള്ള ഒരു പോളിങ് ബൂത്തിൽ യന്ത്ര തകരാർ മൂലം വോട്ടിങ് നിർത്തിവെച്ചു

വയനാട് ലോക്സഭാ മണ്ഡലത്തിലുള്ള മുക്കം നഗരസഭയിലെ മണാശ്ശേരി മാമോ കോളജിലെ  ബൂത്ത് നമ്പർ 125ൽ യന്ത്ര തകരാർ മൂലം വോട്ടിങ് നിർത്തിവെച്ചു. നേരത്തെ വയനാട്ടിലെ തന്നെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലുള്ള രണ്ട് പോളിങ് ബൂത്തുകളിലും വോട്ടിങ് മെഷീൻ തകരാർ ഉണ്ടായിരുന്നെങ്കിലും ഇത് പിന്നീട് പരിഹരിച്ചിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് എൽപി സ്കൂൾ (ബൂത്ത് 86), മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഹയാത്തുൽ ഇസ്ലാം മദ്രസ (ബൂത്ത് 101) എന്നിവിടങ്ങളിലാണ് മെഷീൻ തകരാറിലായിരുന്നത്.

ALSO READ: ഊട്ടി നഗരസഭാ കമ്മിഷണർ വിജിലൻസിൻ്റെ പിടിയിൽ; അറസ്റ്റ് ചെയ്തത് ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിനിടെ, കാറിൽ 11.70 ലക്ഷം രൂപയുടെ അനധികൃത പണം

ഇരു സ്ഥലങ്ങളിലെയും മെഷീൻ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പിന്നീട് ആരംഭിച്ചു. പോളിങ് ബൂത്തുകളിൽ രാവിലെ തൊട്ടേ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപും യുഡിഎഫിൽ രമ്യ ഹരിദാസും വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയും യുഡിഎഫിൽ പ്രിയങ്കാ ഗാന്ധിയുമാണ് പ്രധാന സ്ഥാനാർഥികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News