തുർക്കിയിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്കും പാർലമെൻ്റിലേക്കുമാണ് ജനങ്ങൾ വോട്ട് ചെയ്യുക. 87 ജില്ലകളിൽ നിന്നായി ആറര കോടി വോട്ടർമാരാണ് അഞ്ച് മണി വരെ നടക്കുന്ന വോട്ടെടുപ്പിൻ്റെ ഭാഗമാകുക. നിലവിലെ പ്രസിഡൻ്റ് ത്വയിപ് ഉർദുഗാനും പ്രതിപക്ഷനേതാവ് കെമാൽ കിരിച്ച്ദരോലുവും തമ്മിലാണ് പ്രധാനമത്സരം. ആദ്യ ഘട്ടത്തിൽ ആർക്കും അമ്പത് ശതമാനം വോട്ട് നേടാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ വോട്ട് നേടിയ രണ്ട് പേരെ പങ്കെടുപ്പിച്ച് മെയ് 28ന് രണ്ടാം ഘട്ടം നടക്കും. 600 അംഗ പാർലമെൻ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പാർട്ടി അടിസ്ഥാനമാക്കിയാണ്. രണ്ട് പതിറ്റാണ്ട് കാലത്തെ ഉർദുഗാൻ യുഗം കിരിച്ച്ദരോലു അവസാനിപ്പിക്കുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.
എന്നാൽ 87 ജില്ലകളിൽ നിന്നായി ആറര കോടി വോട്ടർമാരാണ് തുർക്കിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ഭാഗമാകുക. രണ്ട് പതിറ്റാണ്ട് കാലത്തെ ഉർദുഗാൻ യുഗം കിരിച്ച്ദരോലു അവസാനിപ്പിക്കുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here