വോട്ടെടുപ്പ് പൂര്‍ണം; തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജില്ലയിലെ മണ്ഡലങ്ങളില്‍ പൂര്‍ണ്ണം. പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തില്‍ 66.46 ശതമാനവും ആറ്റിങ്ങലില്‍ 69.40 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടരമാരായ1,43,05,31ല്‍ 9,50,739 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ പുരുഷന്മാര്‍ 4,67,193 ഉം സ്ത്രീകള്‍ 4,83,518 ഉം ആണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 28 പേരും സമ്മതിദാനവകാശം വിനിയോഗിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരായ 1,39,68,07 ഇല്‍ 9,69,390 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ പുരുഷന്മാര്‍:4,49,219, സ്ത്രീകള്‍:5,20,158, ട്രാന്‍സ്‌ജെന്‍ഡര്‍: 13.

ALSO READ: ഹ്യൂണ്ടായി കൂടുതല്‍ ഇലക്ട്രിക്ക് കരുത്തിലേക്ക്! ക്രെറ്റ ഇലക്ട്രിക്ക് ഓണ്‍ ദി വേ

നിയമസഭാ മണ്ഡല അടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാനം ഇങ്ങനെയാണ്.
കഴക്കൂട്ടം:65.12%
വട്ടിയൂര്‍ക്കാവ്: 62.87%
തിരുവനന്തപുരം: 59.70%
നേമം: 66.05%
പാറശ്ശാല: 70.60%
കോവളം: 69.81%
നെയ്യാറ്റിന്‍കര: 70.72%
വര്‍ക്കല: 68.42%
ആറ്റിങ്ങല്‍: 69.88%
ചിറയിന്‍കീഴ്: 68.10%
നെടുമങ്ങാട്: 70.35%
വാമനപുരം: 69.11%
അരുവിക്കര: 70.31%
കാട്ടാക്കട: 69.53%

ALSO READ: ആശാനേ… വീ മിസ് യു… ബ്ലാസ്റ്റേഴ്‌സിനോട് ബൈ പറഞ്ഞ് ഇവാന്‍ വുകോമാനോവിച്ച്

പോളിംഗ് ബൂത്തുകളില്‍ നിന്ന് തിരിച്ചു കൊണ്ടുവന്ന ബാലറ്റ് പെട്ടികള്‍ മാര്‍ ഇവാനിയോസ് കോളേജിലെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News