വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ട് പോളിങ് ബൂത്തുകളിലെ വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു

voting-machine

വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പെട്ട രണ്ട് പോളിങ് ബൂത്തുകളിൽ നേരിട്ട വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് എൽപി സ്കൂൾ (ബൂത്ത് 86), മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഹയാത്തുൽ ഇസ്ലാം മദ്രസ (ബൂത്ത് 101) എന്നിവിടങ്ങളിലാണ് മെഷീൻ തകരാറിലായത്.

ഇരു സ്ഥലങ്ങളിലും മെഷീൻ പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. ചേലക്കരയിൽ ഒരിടത്ത് വോട്ടിങ് മെഷീൻ തകരാർ റിപ്പോർട്ട് ചെയ്തു. ഗവൺമെൻ്റ് എച്ച്എസ്എസിലെ 79-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിൽ ആയതിനെ തുടർന്ന് 20 മിനിട്ടോളം പോളിങ് വൈകി. ചേലക്കര നിയമസഭാ മണ്ഡലത്തിൽ രാവിലെ 8.15 വരെ 7.20 ശതമാനം പോളിങ് പൂര്‍ത്തിയായിട്ടുണ്ട്.

Read Also: ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപും യുഡിഎഫിൻ്റെ രമ്യ ഹരിദാസും വയനാട്ടിൽ എൽഡിഎഫിൻ്റെ സത്യൻ മൊകേരിയും യുഡിഎഫിൻ്റെ പ്രിയങ്ക ഗാന്ധിയുമാണ് പ്രധാന സ്ഥാനാർഥികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News