തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്

തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്. 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് തെലങ്കാനയിൽ പ്രധാനമത്സരം നടക്കുന്നത്. 3.17 കോടി വോട്ടര്‍മാരുണ്ട്. 119 നിയമസഭാ മണ്ഡലങ്ങളിലായി 35,655 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 27,000 പോളിങ് സ്റ്റേഷനുകള്‍ പ്രശ്‌ന സാധ്യതാ ബൂത്തുകളാണ്. ഇവിടെ തത്സമയം നിരീക്ഷിക്കാന്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.

ALSO READ: കൊച്ചുമകന് വിദേശത്ത് പോകാന്‍ പണം നല്‍കിയില്ല; കിടപ്പുരോഗിയായ അച്ഛനെ മകന്‍ തീകൊളുത്തി കൊന്നു

ബിആര്‍എസ് തലവനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു, മകനും മന്ത്രിയുമായ കെ.ടി. രാമറാവു, ബിജെപി എംപിമാരായ ബന്ദി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ്, സോയം ബാപ്പു റാവു, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി എന്നിവരുള്‍പ്പെടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട് .

50 കമ്പനി തെലങ്കാന സംസ്ഥാന സ്‌പെഷല്‍ പോലീസിനെയും 375 കമ്പനി കേന്ദ്രസേനയെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ഏകദേശം 1.50 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യും. 27,000 വോട്ടര്‍മാര്‍ക്ക് വീടുകളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തി.ഡിസംബർ മൂന്നിന് ആണ് വോട്ടെണ്ണൽ.

ALSO READ: ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിനും തമിഴ്‌നാടിനും ഒറ്റ മനസ്: ഉദയനിധി സ്റ്റാലിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News