വി പി അനിൽ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി. 38 അംഗ ജില്ലാ കമ്മിറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്. ഐക്യകണ്ഠേനയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും തിരഞ്ഞെടുത്തതെന്ന് ഇ എൻ മോഹൻദാസ് പറഞ്ഞു.
332 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. നാൽപ്പത് പേർ വിവിധ ചർച്ചകളിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയായി വി പി അനിലിനെയും 38 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ പ്രതിരോധിക്കുമെന്നും മതേതര അടിത്തറ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നും വി പി അനിൽ പറഞ്ഞു. 25 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.
Also read: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം വി ജോര്‍ജ് അന്തരിച്ചു
വിദ്യാത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് മലപ്പുറത്തെ പാർട്ടിയുടെ സജീവ സാന്നിധ്യമായി മാറിയ നേതാവാണ് ജില്ലാ സെക്രട്ടറിയായി ചുമതയേൽക്കുന്ന വി പി അനിൽ. നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റുമാണ് വി പി അനിൽ.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി പ്രവർത്തിച്ചു. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി. ഡി വൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ചുമതല ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെന്ന് വി പി അനിൽ പറഞ്ഞു
ഇപ്പോൾ പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനായും പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം എം എസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കെ 12 വർഷം മുമ്പ് അവധി എടുത്ത് മുഴുവൻ സമയ പാർടി പ്രവർത്തകനായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here