കൊല്ലത്തെ ആർ എസ് പി ഓഫീസ് വളപ്പിൽ മൃതദേഹം സംസ്ക്കരിക്കണമെന്ന വിപി രാമകൃഷ്ണപിള്ളയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുത്തില്ല; എൻ കെ പ്രേമചന്ദ്രനെതിരെ വി പി രാമകൃഷ്ണപിള്ളയുടെ മകൾ

മരണശേഷം മൃതദേഹം കൊല്ലത്തെ ആർ എസ് പി ഓഫീസ് വളപ്പിൽ സംസ്ക്കരിക്കണമെന്ന വിപി രാമകൃഷ്ണപിള്ളയുടെ അവസാന ആഗ്രഹം എൻകെ പ്രേമചന്ദ്രൻ സാധിച്ച് കൊടുത്തില്ലെന്ന് വിപി രാമകൃഷ്ണപിള്ളയുടെ മകൾ ജയന്തി.വിപി രാമകൃഷ്ണപിള്ള വളർത്തികൊണ്ട് വന്ന മാനസപുത്രൻ ഇന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ അവസാനകാലത്ത് അദ്ദേഹത്തെ തിരിഞ്ഞ് നോക്കിയില്ലെന്നും ജയന്തി കുറ്റപ്പെടുത്തി.

അവസാനകാലത്ത് വിപിക്ക് ഒറ്റ ആഗ്രഹമെ ഉണ്ടായിരുന്നുള്ളു മക്കളോട് അത് പറയുകയും ചെയ്തു താൻ മരിച്ചാൽ കൊല്ലത്തെ പാർട്ടി ഓഫീസിലെ മണ്ണിൽ തന്റെ ഭൗതിക ശരീരം അടക്കം ചെയ്യണം.അവസാന ആഗ്രഹത്തെ കുറിച്ച് താൻ പ്രേമചന്ദ്രനോട് പറഞ്ഞെങ്കിലും സാധിച്ച് കൊടുത്തില്ലെന്ന് ജയന്തി പറഞ്ഞു.പെരുമ്പുഴയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ വിതുമ്പികൊണ്ട് ആണ് തന്റെ പിതാവിനോട് എൻകെ പ്രേമചന്ദ്രൻ കാട്ടിയ നന്ദികേടിനെ കുറിച്ച് വെളുപ്പെടുത്തിയത്.

ALSO READ: ‘ഒരു വര്‍ഷത്തോളം കോടതി കയറി ഇറങ്ങി, ആ പ്രണയം തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വൈകി, വേണ്ട തെളിവുകൾ കയ്യിലുണ്ട്’, ശാലു മേനോനെ കുറിച്ച് പങ്കാളി

കെ പങ്കജാക്ഷനെയും ബേബി ജോണിനെയും അടക്കം ചെയ്ത ചവറയിൽ സ്മാരകം നിർമ്മിച്ചു.പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച വിപി രാമകൃഷ്ണൻ എന്ന മനുഷ്യന്റെ ചെറിയ ആഗ്രഹം പോലും സാധിച്ചു കൊടുക്കുവാൻ ഇന്ന് വളർന്ന് പന്തലിച്ചു നിൽക്കുന്ന പ്രേമചന്ദ്രന് കഴിഞ്ഞിട്ടില്ല എന്നും ജയന്തി പറഞ്ഞു. തന്റെ പിതാവിന്റെ അവസാന കാലത്ത് തിരിഞ്ഞ് നോക്കിയില്ല ഈ അവഗണന ആരോടും പരാതിയായി പിതാവ് ഉന്നയിച്ചില്ലെന്നും ജയന്തി പറഞ്ഞു. ആർ.എസ്.പി ഓഫീസിന്റെ മുറ്റത്ത് 6 അടി മണ്ണ് കൊടുക്കുവാൻ തയാറാകാത്ത വ്യക്തിയാണ് ആർ.എസ് പിയുടെ യുഡിഎഫിന്റ സ്ഥാനാർത്ഥിയെന്നും ജയന്തി ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അധികാര ഭ്രാന്ത് മൂലമാണ് ഇടതുമുന്നണി വിട്ടത്. ഇടതുമുന്നണിയിൽ നിൽക്കെ കെ പങ്കജാക്ഷന് ലഭിച്ച രാജ്യസഭാസ്ഥാനവും എഎ അസീസിന് കിട്ടേണ്ട മന്ത്രി സ്ഥാനവും പ്രേമചന്ദ്രൻ തന്റെ പിതാവിനെ സ്വാധീനിച്ച് കൈക്കലാക്കി എന്നും ജയന്തി ആരോപിച്ചു.

ALSO READ: താമരശ്ശേരി ചുരത്തില്‍ ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ച് വയോധികന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News