ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രം വിലപ്പോകില്ലെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം: വി പി സുഹൈബ് മൗലവി

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രം രാജ്യത്ത് വിലപ്പോകില്ല എന്ന് തെളിയിക്കുന്നത് ആയിരുന്നു തെരഞ്ഞെടുപ്പ് ഫലം പാളയം ഇമാം വി പി സുഹൈബ് മൗലവി. മാസങ്ങള്‍ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. ഭരണകൂടം അവിടെ നിഷ്‌ക്രിയരായിഭരണകൂടത്തിനെതിരായ വിധിയെഴുത്താണ് പിന്നീട് മണിപ്പൂരില്‍ കണ്ടത്. ബലിപെരുന്നാളിന്റെ ചരിത്രത്തിന് ഇതൊക്കെയായി വലിയ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈദ് ഗാഹ് നടക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മനുഷ്യര്‍ക്കിടയില്‍ സ്‌നേഹം ശക്തിപ്പെടണം. പരസ്പരം സ്‌നേഹിക്കുന്നത് വരെ നിങ്ങള്‍ വിശ്വാസികള്‍ ആകുന്നില്ല. സഹോദര്യവും സ്‌നേഹവും സൗഹൃദവും ശക്തിപെടുത്തുന്നതിനാണ് പെരുന്നാളുകള്‍. രാജ്യത്തിന്റെ സുമനസ്സുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം കൊണ്ട് സാധ്യമായിട്ടുണ്ട്. ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അധികാരത്തിലെത്താന്‍ മതേതര ശക്തികള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികള്‍ക്ക് ബോധ്യപ്പെടുത്താന്‍ സഖ്യത്തിന് കഴിഞ്ഞു.

ALSO READ: ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് എംവി ഗോവിന്ദന്‍ മാസ്റ്ററും സ്പീക്കറും

ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെ വര്‍ഗീയ അജണ്ട ആര് മുന്നോട്ട് വെച്ചാലും അത് നടക്കില്ലെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News