സൗജന്യം ഈ പരിശീലനം; ടേബിള്‍ ടെന്നീസില്‍ പുതുചരിത്രം കുറിച്ച് ഗ്രാമീണ യുവത

ടേബിള്‍ ടെന്നീസ് എന്ന കായികയിനം ഗ്രാമീണ മേഖലയില്‍ അത്ര പ്രചാരമുള്ള ഒന്നല്ല. പക്ഷേ കണ്ണൂരില്‍ ടേബിള്‍ ടെന്നിസില്‍ വമ്പന്‍ വിജയം നേടിയിരിക്കുകയാണ് വിപിആര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്. സാധാരണക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കും തികച്ചും സൗജന്യമായ പരിശീലനം നല്‍കിയാണ് വലിയ വിജയങ്ങള്‍ ക്ലബ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.

ALSO READ:  രാവിലെ ഒരു നെയ്യ് കോഫി ആയാലോ ? ഹെല്‍ത്തിയാണ്, ടേസ്റ്റിയും…

ക്ലബില്‍ പരിശീലനം നേടിയ ഒമ്പതു പേര്‍ സംസ്ഥാന ജൂനിയര്‍ ടീമില്‍ മത്സരിച്ചപ്പോള്‍ ഒരാള്‍ ദേശീയ ടീമിലും മത്സരിച്ചു. ദക്ഷിണമേഖലാ അന്തര്‍സര്‍വകലാശാല ടീമിലും ക്ലബിന്റെ പരിശീലനം നേടിയ വിദ്യാര്‍ത്ഥിനികള്‍ ഭാഗമായി.

ALSO READ: എത്ര വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചാലും മായില്ല കൊന്നതിന്റെയും കൊല്ലിച്ചതിന്റെയും പാപക്കറ, പ്രതിഷ്ഠാദിനമല്ല ഗ്രഹാം ഗ്രഹാം സ്റ്റൈൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന ദിനം

കേരളത്തില്‍ പഞ്ചായത്ത് തലത്തില്‍ ടേബില്‍ ടെന്നീസില്‍ പരിശീലനം നല്‍കുന്ന ആദ്യ ക്ലബെന്ന നേട്ടം വിപിആര്‍ ക്ലബിന് സ്വന്തമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ ലഭിച്ചാല്‍ ഇവിടെ നിന്നും ഇനിയും വലിയ പ്രതിഭകളെ വാര്‍ത്തെടുക്കാം. 2021 ഓഗസ്റ്റിലാണ് ഇവിടെ ടേബിള്‍ ടെന്നീസ് അക്കാദമി ആരംഭിച്ച് പരിശീലനം നല്‍കി തുടങ്ങിയത്. ഇപ്പോള്‍ 15 പേരടങ്ങുന്ന ആറാമത് ബാച്ചാണ് പരിശീലനം നേടുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെയുമാണ് പരിശീലനം. വിഷ്ണുവാണ് പ്രധാന പരിശീലകന്‍. ക്ലബ് അംഗങ്ങളായ സത്യന്‍, എന്‍. ലിയാഗാത്ര, സഫല്‍ ഹൃത്വിക്ക് എന്നിവരും അദ്ദേഹത്തിന് പിന്തുണയുമായുണ്ട്.

ALSO READ:  ലോക സുന്ദരി മത്സരത്തിന് വീണ്ടും വേദിയാകാന്‍ ഇന്ത്യ

ടെബിള്‍ ടെന്നീസ് ചാമ്പന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് എട്ടു കുട്ടികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി ക്ലബിലെ ചുണക്കുട്ടികള്‍. പെണ്‍ക്കുട്ടികളുടെ വിഭാഗത്തിലും ക്ലബിന്റെ യുവതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News