പിറന്നാൾ ദിനത്തിലെ വി എസ് അച്യുതാനന്ദൻ്റെ പുതിയ ചിത്രം വൈറലാകുന്നു

സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടവുമായി ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തലയെടുപ്പോടെ നിലകൊള്ളുമ്പോള്‍ അതേ തലയെടുപ്പോടെ നൂറ് വര്‍ഷത്തെ സമരചരിത്രവുമായി നിലകൊള്ളുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ തന്റെ കുടുംബത്തിനൊപ്പം പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി നിൽക്കുന്ന വി എസിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

ഭാര്യയ്ക്കും മകനും കൊച്ചുമക്കൾക്കുമൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന വി എസിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. അതേസമയം വി എസ് അച്യുതാനന്ദന്‍ സന്തോഷവാനായിരിക്കുന്നുവെന്ന് മകന്‍ അരുണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വി എസ് ഇപ്പോഴും എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടർമാരുടെ കർശന നിർദേശമുള്ളതിനാൽ പിറന്നാൾ ആഘോഷമൊക്കെ വീടിന് പുറത്താണെന്നും മകൻ വി.എസ് അരുൺകുമാർ വ്യക്തമാക്കിയിരുന്നു.

ALSO READ: പി വി പവിത്രന്‍ അന്തരിച്ചു

‘ഡോക്ടർമാർ പറയുന്ന ജീവിതചര്യയാണ് അച്ഛനിപ്പോൾ. അതുകൊണ്ടു തന്നെ പിറന്നാളാഘോഷമൊക്കെ വീടിന് പുറത്താണ്. മഴയൊക്കെ ആയത് കൊണ്ട് ഇൻഫെക്ഷൻ ഉണ്ടാവാൻ ചാൻസ് ഉള്ളതിനാലാണത്. വയ്യാതിരിക്കുന്നത് കാരണം ഇത്തവണ സദ്യയില്ല. അച്ഛൻ സന്തോഷത്തോടെ തന്നെയിരിക്കുന്നു. വാർത്ത വായന, ടിവി കാണൽ തുടങ്ങി തുടങ്ങി പതിവ് കാര്യങ്ങളൊക്കെ അതേപടി നടന്നു പോകുന്നുണ്ട്’. അരുൺകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News