കെഎസ്കെടിയു മുഖമാസിക ‘കർഷക തൊഴിലാളി’യുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പ്രഥമ കേരള പുരസ്‌കാരം വിഎസ് അച്യുതാനന്ദന്

കെഎസ്കെടിയു മുഖമാസികയായ ‘കർഷക തൊഴിലാളി’യുടെ പ്രഥമ കേരള പുരസ്‌കാരം വിഎസ് അച്യുതാനന്ദന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കഥയ്ക്ക് ഏർപ്പെടുത്തിയ കേരള സാഹിത്യ പുരസ്‌കാരം സുരേഷ് പേരിശ്ശേരിയുടെ ‘ഒറ്റമുളയേണി’ എന്ന കഥക്ക്. കവിതയ്ക്ക് ഏർപ്പെടുത്തിയ കേരള സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്റെ ‘ഒരേ സീറ്റിൽ’ എന്ന കവിതയ്ക്ക്. പ്രബന്ധ രചനയ്ക്കുള്ള ഏർപ്പെടുത്തിയ കേരള സാഹിത്യ പുരസ്‌കാരം കെ രാജേന്ദ്രന്.

Also Read; ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; കൃഷിയടക്കം നാശനഷ്ടങ്ങളുണ്ടാക്കി

40,001 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് കേരള സാഹിത്യ പുരസ്‌കാരം. ജനുവരി 5 ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Also Read; 10 ലക്ഷം രൂപ പിഴ, പുതിയ സിം കാര്‍ഡ് നിയമങ്ങൾ കടുപ്പിച്ച് ടെലികോം വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News