വി എസിന്റെ ജീവിതകഥയായ ‘ഒരു സമര നൂറ്റാണ്ട്’ പുസ്തക പ്രകാശനം തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ച് മുഖ്യമന്ത്രി നിർവഹിച്ചു. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് കെ വി സുധാകരനാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്രം മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ വിഎസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകമെന്ന് പ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ വന്നിട്ടുള്ള പുസ്തകങ്ങൾ അത്തരത്തിൽ ആയിരുന്നില്ലെന്നും, അവയെല്ലാം വിഎസിനെ ചില പ്രത്യേക തലത്തിൽ പ്രതിഷ്ഠിച്ചു നോക്കിക്കാണാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: ഒടിയനെ ഒടിച്ച് ലിയോ, കോടികളുടെ വ്യത്യാസത്തിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡ്: ഇത് തിരുത്താൻ ഇനി ആരുണ്ട്?
‘എട്ടു ദശാബ്കാലം സജീവമായാണ് വിഎസ് പൊതുപ്രവർത്തനരംഗത്ത് ഉണ്ടായിരുന്നത്. 96-ാം വയസ്സിൽ അപ്രതീക്ഷിതമായാണ് ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ഇതിന് മുൻപുള്ള പുസ്തകങ്ങളിൽ വി എസിനെ പാർട്ടിയിൽ നിന്ന് അടർത്തി മാറ്റി പ്രത്യേക രീതിയിൽ കാണിക്കാനായിരുന്നു ശ്രമം. ഈ പുസ്തകത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്ര മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ വിഎസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ്’, പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here