തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നടന്ന രാഷ്ട്രീയ ഗൂഢാലോചന പുറത്ത് വരണം: വി എസ് സുനിൽകുമാർ

VS Sunilkumar

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നടന്ന രാഷ്ട്രീയ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് വി എസ് സുനിൽകുമാർ. തൃശ്ശൂർ പൂരവിഷയത്തിൽ അന്വേഷണ റിപ്പോർട്ട് ഗൗരവമായി തന്നെ സർക്കാർ എടുക്കുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത് വരണം. പൂരം അലങ്കോലപ്പെടുത്തി അത് തെരഞ്ഞെടുപ്പ് വിജയത്തിനായി ആരെങ്കിലും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾ അറിയണം. റിപ്പോർട്ട് ലഭിക്കാൻ തൻ്റെ പാർട്ടിയുമായി ആലോചിച്ച് പാർട്ടി നിലപാടുമായി മുന്നോട്ട് പോകും.

Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 കോടിയിലധികം രൂപ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യും; മന്ത്രിസഭായോഗ തീരുമാനങ്ങൾ

റിപ്പോർട്ട് നിലവിൽ സർക്കാരിൻറെ പരിഗണനയിലാണ്. ഗവൺമെന്റ് ആ റിപ്പോർട്ടിന്മേൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിഞ്ഞതിനുശേഷം മാത്രമേ ഔദ്യോഗികമായ പ്രതികരണത്തിന് കഴിയുകയുള്ളു. റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നുണ്ട്. സർക്കാർ തീരുമാനം അറിയാതെ അത്തരം വാർത്തകളെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News