തൃശ്ശൂരില്‍ മത്സരം തീപാറും; ഇത്തവണ മണ്ഡലം ഇടതുമുന്നണിക്കെന്ന് ഉറപ്പിച്ച് സുനില്‍കുമാറിന്റെ പ്രചാരണം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി എസ് സുനില്‍കുമാര്‍ എത്തിയതോടെ തൃശൂര്‍ ലോകസഭാ മണ്ഡലം പോരാട്ട ചൂടിലായി കഴിഞ്ഞു. എതിരാളികളായി സുരേഷ് ഗോപിയും ടി എന്‍ പ്രതാപനും രംഗത്തു വരുന്നതിനാല്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. ചൊവ്വാഴ്ച വൈകിട്ട് നടന്ന റോഡ് ഷോയോട് കൂടി വി എസ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി കഴിഞ്ഞു.

രാജ്യം തെരഞ്ഞെടുപ്പു ചൂടിലേക്ക് കടക്കും മുന്‍പേ തൃശ്ശൂരിലെ തെരഞ്ഞെടുപ്പുരംഗം ചൂടായിക്കഴിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നടന്ന വിഎസ് സുനില്‍കുമാറിന്റെ റോഡ് ഷോ ഇടതുമുന്നണിയുടെ ആവേശം ശരിക്കും പ്രകടമാക്കി. സ്ഥാനാര്‍ത്ഥിക്കൊപ്പം ജില്ലയിലെ പ്രമുഖ നേതാക്കളും അണിനിരന്നതോടെ റോഡ് ഷോ സ്വരാജ് റൗണ്ടിനെ ഇളക്കിമറിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നുമുതല്‍ സജീവമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ് വിഎസ് സുനില്‍ കുമാര്‍.

Also Read : ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കവുമായി ബിജെപി

ഏറ്റവും കൂടുതല്‍ ഇടതുപക്ഷ എംപിമാരെ സംഭാവന ചെയ്യാന്‍ കഴിയുന്ന സംസ്ഥാനം കേരളമാണെന്നും തൃശ്ശൂര്‍ എല്‍ഡിഎഫ് തന്നെ പിടിക്കും എന്നും വിഎസ് സുനില്‍കുമാര്‍ പറയുന്നു. താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന ധാരണ നല്‍കി സുരേഷ് ഗോപി ആദ്യം മുതല്‍തന്നെ രംഗത്തുണ്ട്. ടിഎന്‍ പ്രതാപന് ഒരവസരം കൂടി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ടി എന്‍ പ്രതാപനും സജീവമാണ്. ഇതിനിടെ റോഡ് ഷോയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി രംഗത്തിറങ്ങിയ ദിവസം തന്നെ ടി എന്‍ പ്രതാപന്റെ സ്‌നേഹ സന്ദേശ യാത്രയില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു.

സുരേഷ് ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി തന്നെ തൃശൂരിലെത്തിയെങ്കിലും പ്രാദേശിക ബിജെപി നേതാക്കളില്‍ പലര്‍ക്കും സുരേഷ് ഗോപി രംഗത്തിറങ്ങുന്നത് അത്ര താല്പര്യമില്ല. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ യാത്രയില്‍ തൃശ്ശൂര്‍ ജില്ലയില്‍ പോലും സുരേഷ് ഗോപി ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News