വി എസ് എസ് സി പരീക്ഷാ തട്ടിപ്പ്; കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: സിറ്റി പൊലീസ് കമ്മീഷണര്‍

വി എസ് എസ് സി പരീക്ഷ തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. കേരള പൊലീസിന് കൈകാര്യം ചെയ്യാന്‍ കഴിയുന്ന കേസാണിത്. അതേസമയം അറസ്റ്റിലായ പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നും നാഗരാജു കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read:  ദുരന്ത മുഖങ്ങളിൽ രക്ഷക്കെത്തുന്ന പൊലീസിൻ്റെ ഹെലികോപ്റ്ററിനെപ്പറ്റി വ്യാജ പ്രചാരണം

വി എസ് എസ് സി പരീക്ഷാ തട്ടിപ്പില്‍ പ്രധാന കണ്ണികളെയടക്കം കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളിലാണ് ഹരിയാനയില്‍ നിന്നടക്കം പ്രതികള്‍ പിടിയിലായത്. മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വി എസ് എസ് സി പരീക്ഷയ്ക്ക് പുറമേ മറ്റു പരീക്ഷകളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News