തിരുവനന്തപുരത്തെ VSSC പരീക്ഷാ തട്ടിപ്പ്; പിടിയിലായത് റാക്കറ്റ്, സ്വയം നിർമ്മിച്ച ഉപകരണത്തിലൂടെ കോപ്പിയടി

തിരുവനന്തപുരത്ത് VSSC പരീക്ഷാ തട്ടിപ്പിൽ പിടിയിലായ ഹരിയാന കോപ്പിയടി സംഘം. എവിടെയും പോയി ഏത് പരീക്ഷയും എഴുതും. സ്വയം നിർമ്മിച്ച ഉപകരണത്തിലൂടെയാണ് കോപ്പിയടി.

Also Read: മദ്യലഹരി; എ സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ

കോപ്പിയടിക്കാൻ വേണ്ടി മാത്രം നിർമ്മിച്ച സിം കാർഡിടാൻ കഴിയുന്ന ഉപകരണം. ഹെഡ് സെറ്റടക്കം കണക്ട് ചെയ്തിരുന്നത് ഇതിലാണ്. പരീക്ഷയ്ക്ക് ഉത്തരം പറഞ്ഞു നൽകുന്നത് കൺട്രോൾ റൂം പോലെയുള്ള സജ്ജീകരണത്തിൽ നിന്ന്. ഇതടക്കം മറ്റ് പ്രതികളെയും കണ്ടെത്തേണ്ടതുണ്ട്. തെളിവുകളുമായി കേരള പൊലീസിന്റെ പ്രത്യേകസംഘം ഹരിയാനയിലേക്ക് തിരിക്കും.കോപ്പിയടിക്ക് ക്വട്ടേഷൻ നൽകിയ ഉദ്യോഗാർത്ഥികളും കേസിൽ പ്രതികളാകും.

അതേസമയം, തമിഴ്നാട്ടിലടക്കം നടന്ന കോപ്പിയടിയുടെ വിവരങ്ങൾ ശേഖരിച്ച്, രാജ്യമൊട്ടാകെ വിപുലമായ അന്വേഷണമാണ് കേരള പൊലീസ് നടത്തുന്നത്.

Also Read: ചാമ്പ്യന്‍സ് ലീഗില്‍ പന്തുതട്ടാന്‍ നെയ്മര്‍ ഇന്ത്യയിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News