തണ്ണീർക്കൊമ്പനും ഇവരുടെ ഭക്ഷണമായി; കഴുകന്മാരുടെ കാട്ടിലെ ഊട്ടുപുര

കാട്ടിനുള്ളിൽ കഴുകന്മാർക്ക് ഭക്ഷണശാല. കേട്ടിട്ട് അത്ഭുതപ്പെടേണ്ട! വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയ്ക്കടുത്തുള്ള കാക്കപ്പാടം, ബന്ദിപ്പൂർ, മുതുമല വനമേഖലകൾ കഴുകന്മാർക്കുള്ള ഭക്ഷണശാലകൾ ആണ്. വാഹനാപകടത്തിലോ അല്ലാതെയോ ചാവുന്ന മൃഗങ്ങളെ കാട്ടിൽ കഴുകന്മാർ എത്തുന്ന സ്ഥലങ്ങളിൽ കൊണ്ടിടും. അവ കഴുകന്മാർ ഭക്ഷണമാക്കി മാറ്റും. ഇതാണ് കഴുകൻമാർക്കുള്ള ഭക്ഷണശാല എന്നറിയപെടുന്നത്.

also read: പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

അടുത്തിടെ ചരിഞ്ഞ തണ്ണീർക്കൊമ്പനെയും കഴുകന്മാർക്ക് തന്നെ ഭക്ഷണമായി കിട്ടി.ഒരു ആനയെ മുഴുവനായി തിന്നു തീർക്കാൻ രണ്ടോ മൂന്നോ ദിവസം മതിയാവും. ചാവുന്നതും കടുവയുൾപ്പെടെയുള്ളവ തിന്ന് ഉപേക്ഷിക്കുന്ന മൃഗങ്ങളെ ഭക്ഷണമായി കിട്ടിത്തുടങ്ങിയതോടെ കഴുകന്മാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും വനംവകുപ്പ് പറഞ്ഞു.ഉത്തരേന്ത്യയിലെ കഴുകന്മാർക്ക് പശുക്കളെയാണ് കൂടുതലായി കഴിക്കാൻ കിട്ടുന്ന ഭക്ഷണം.

ഒരുപാടു ദൂരം പറക്കുമെന്നതിനാൽ ബന്ദിപ്പൂർ വനത്തിൽ മൃഗങ്ങളുടെ ജഡം ഉപേക്ഷിച്ചാൽ വയനാട്ടിൽ നിന്ന്‌ കഴുകന്മാരെത്തും. ഒരു കിലോമീറ്റർ ഉയരത്തിൽ നിന്നു കാണാനുള്ള കഴിവും കഴുകന്മാർക്കുണ്ട്. രോഗബാധിതരായ മൃഗങ്ങളെ ഭക്ഷണമാക്കിയാൽ കഴുകന്മാരിലേക്കും രോഗം പടരാമെന്നാണ് പ്രധാന വിമർശനം. കർണാടക, തമിഴ്‌നാട്, വയനാട് എന്നിവ ഉൾപ്പെടുന്ന വനമേഖലകളിലായി 320 കഴുകന്മാരുണ്ടെന്നാണ് ഏറ്റവും അവസാനത്തെ സർവേ റിപ്പോർട്ട് പറയുന്നത്. വയനാട്ടിൽ 175 കഴുകന്മാരുണ്ട്. വനംവകുപ്പ് നടത്തിയ അന്തിമ സർവേ റിപ്പോർട്ട് അടുത്ത ദിവസം പുറത്തുവിടും.

also read: മാവോയിസ്റ്റ് ബന്ധം; സിപി റഷീദ്, സിപി ഇസ്മയിൽ എന്നിവർക്ക് എൻഐഎ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News