​ദക്ഷിണാഫ്രിക്കൻ പരമ്പര പരിശീലക കുപ്പായത്തിൽ വിവിഎസ് ലക്ഷ്മൺ

VVS Laxman

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ പരിശീലക കുപ്പായത്തിയൽ വിവിഎസ് ലക്ഷ്മൺ എത്തുമെന്ന് റിപ്പോർട്ട്. മുഖ്യപരിശീലകനായ ​ഗൗതം ​ഗംഭീർ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായി നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പമായിരിക്കുന്ന സാഹചര്യത്തിലാണ് ലക്ഷ്മണിനെ നിയോ​ഗിക്കുന്നതെന്നാണ് റിപ്പോർട്ട്.

ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ബസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുമ്പും നിരവധിതവണ ലക്ഷ്മൺ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. 2021 മുതൽ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഭാ​ഗമാണ്. 2022 ജൂണിൽ നടന്ന അയർലൻഡിനെതിരാ ടി20 പരമ്പരയിലാണ് ആദ്യം ലക്ഷ്മൺ പരിശീലക കുപ്പായം അണിഞ്ഞത്. 2024 ജൂലൈയിൽ സിംബാബ്‍വെ പരമ്പരയിലാണ് അവസാനമായി ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.

Also read:പ്രീമിയര്‍ ലീഗില്‍ ബലാബലം; ലിവര്‍പൂള്‍- ആഴ്‌സണല്‍ മത്സരം സമനിലയില്‍, ചെൽസിക്ക് ജയം

ദക്ഷിണാഫ്രിക്കയിൽ ട്വന്റി 20 പരമ്പരയിലേക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വർഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ച് പരമ്പര സമനിലയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News