വടക്കാഞ്ചേരിയില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ കവര്‍ന്ന സംഭവം; പ്രതികള്‍ പിടിയില്‍

തൃശ്ശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവന്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പൊലീസിന്റെ പിടിയിലായി. എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസന്‍, തമിഴ്‌നാട് സ്വദേശി ശിവ, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് 48 മണിക്കുറിനകം പിടിയിലായത്.

ALSO READ: ‘കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ ജോജുവും ഉണ്ട്’; സംവിധായകൻ ഭദ്രൻ

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എങ്കക്കാട് സ്വദേശി കളത്തില്‍ പറമ്പില്‍ കുഞ്ഞാന്റെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് പ്രതികള്‍ കവര്‍ച്ച നടത്തിയത്. വടക്കാഞ്ചേരി സിഐ റിജിന്‍ എം തോമസ് , എസ് ഐ അനുരാജ്, എസ് സി പി ഓ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 48 മണിക്കൂറിനകം പ്രതികളെ പിടികൂടിയത്.

ALSO READ: ‘ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്കളങ്കരായ കടുത്ത ആരാധകർക്ക് വേണ്ടിയെങ്കിലും ‘ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’: നയന്‍താരക്ക് പിന്നാലെ ധനുഷിന്റെ വീഡിയോയുമായി വിഘ്‌നേശും

സിസിടിവി ദൃശ്യങ്ങളോ മറ്റോ ഇല്ലാതിരുന്ന കേസില്‍ പ്രാദേശികമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News