‘വനം വകുപ്പിലെ വേതന കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ നല്‍കും’; മന്ത്രി എ കെ ശശീന്ദ്രൻ

ak saseendran

കുടിശ്ശിക തുകകള്‍ കൊടുത്തു തീര്‍ക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഭാഗമായി വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകള്‍ നല്‍കാന്‍ ആരംഭിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്ത് വനം വകുപ്പിന്റെ വിവിധ ഡിവിഷനുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള വേതന കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

Also read:വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

31.05.2024 വരെയുള്ള വേതന കുടിശ്ശിക നല്‍കുന്നതിനായി 9.76 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ തുക എത്രയും വേഗം ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ്. മനഷ്യ-വന്യജീവി സംഘര്‍ഷം മൂലം ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ച ആളുകള്‍ക്കും അവകാശികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ 3.21 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തിലുള്ള കുടിശ്ശിക തുകയും വൈകാതെ നല്‍കാന്‍ സാധിക്കുന്നതാണ്.

Also read:പാദം സംരക്ഷിക്കാം വീട്ടിൽ തന്നെ; നോക്കാം ഈ അഞ്ച് മാർഗങ്ങൾ

വനത്തിനകത്ത് ജലലഭ്യത ഉറപ്പാക്കല്‍, ദ്രുതകര്‍മ്മ സേനകളുടെ രൂപീകരണം, നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, ജനവാസമേഖലകളിലിറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യല്‍, സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍ നിന്നും 110 കോടി രൂപ നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവായിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി കിഫ്ബി മുഖേന ഇതിനകം നല്‍കിയ 100 കോടി രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 110 കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനമായിട്ടുള്ളത്. അനുവദിക്കപ്പെട്ട ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് വന്യജീവി ശല്യത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News