അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ് വിവരം അറിയിച്ചത്‌. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപയായി വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ വർധനയും ഉണ്ടാകും.

ALSO READ: എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകള്‍ ആരംഭിക്കും; സംസ്ഥാനത്തെ ആദ്യ പ്രീമിയം കഫേ മന്ത്രി ഉദ്ഘാടനം ചെയ്തു

ആനുകൂല്യം ലഭിക്കുന്നത് 60,232 പേർക്കാണ്‌. നിലവിൽ പ്രതിമാസം വർക്കർമാർക്ക്‌ 12,000 രൂപയും, ഹെൽപ്പർമാർക്ക്‌ 8000 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. 2023 ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന്‌ അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക്‌ വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക്‌ 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത്‌ 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News