അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു; 88,977 പേര്‍ക്ക് നേട്ടം

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000 രൂപ വരെയാണ് വര്‍ധന.

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്തു വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ട്. 62,852 പേര്‍ക്കാണ് വേതന വര്‍ധന ലഭിക്കുന്നത്. ഇതില്‍ 32,989 പേര്‍ വര്‍ക്കര്‍മാരാണ്.

READ ALSO:മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാർ; ഗോവിന്ദൻ മാസ്റ്റർ

ആശ വര്‍ക്കര്‍മാരുടെ വേതനത്തിലും 1000 രുപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 26,125 പേര്‍ക്കാണ് നേട്ടം. ഇരു വര്‍ധനകളും ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

READ ALSO:മധ്യപ്രദേശ് – ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ്: കനത്ത പോളിംഗ്; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News