വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി റഷ്യ

വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മാധ്യമങ്ങള്‍. പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടാതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോസ്‌കോയിലാണ് വിമാനാപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പ്രിഗോഷിനൊപ്പം പത്ത് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

also read- മിനിലോറി മോഷ്ടിച്ച കേസില്‍ അറസ്റ്റ്; ജാമ്യത്തിലിറങ്ങി മുങ്ങി; വീണ്ടും പിടിയില്‍

റഷ്യയുടെ കൂലിപ്പട്ടാളപ്പടയായിരുന്നു വാഗ്നര്‍ ഗ്രൂപ്പ്. അടുത്തിടെ വാഗ്നര്‍ ഗ്രൂപ്പ് റഷ്യയ്‌ക്കെതിരെ അട്ടിമറി നീക്കം നടത്തിയിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയുമായി 23 വര്‍ഷമായി അധികാരത്തിലിരിക്കുന്ന വ്‌ളാദിമിര്‍ പുട്ടിന്റെ മുഖത്തേറ്റ അടിയായിരുന്നു സ്വകാര്യ സൈന്യമായ വാഗ്‌നര്‍ ഗ്രൂപ്പ് സ്വന്തം രാജ്യത്തിനെതിരെ തിരിഞ്ഞ സംഭവം. തലസ്ഥാനമായ മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അടുത്തെത്തിയ ശേഷമാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്.

also read- മഴകുറവ് വിളവിനെ ബാധിക്കും; പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News