റഷ്യയില്‍ ഭരണകൂട അട്ടിമറി നടത്താന്‍ മോസ്‌കോയിലേക്കുള്ള പടയോട്ടവഴിയില്‍ വാഗ്‌നര്‍ ഗ്രൂപ്പ്. അയല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കിയും മോസ്‌കോ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചും എതിരിടാന്‍ ഒരുങ്ങി വ്‌ളാദിമിര്‍ പുടിന്‍. അതേസമയം, സ്വകാര്യസൈന്യത്തിന്റെ അട്ടിമറിശ്രമം അവസരമാക്കി ബാക്മത്തിലെ നഗരങ്ങള്‍ തിരികെ പിടിക്കാനാണ് യുക്രൈന്റെ നീക്കം.
Also read- റഷ്യയിൽ ഭരണകൂട അട്ടിമറിക്ക് സ്വകാര്യ സൈന്യത്തിൻ്റെ നീക്കം
റഷ്യയില്‍ ഭരണകൂട അട്ടിമറി ആഹ്വാനം ചെയ്തുകൊണ്ടുള്ള വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യൗഗനി പ്രിഗോഷിന്റെ ശബ്ദസന്ദേശത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിനു മുമ്പേ സായുധമായ ഒരു ആഭ്യന്തര പോരാട്ടത്തിന് മുതിരേണ്ട സാഹചര്യത്തിലാണ് പുടിന്‍ ഭരണകൂടം. ഡോണ്‍ നദിക്കരയിലെ റോസ്തോവ് നഗരത്തില്‍ നിന്നാരംഭിച്ച വാഗ്‌നര്‍ സൈനിക മുന്നേറ്റം ലിപറ്റ്സ്‌ക് മേഖലയും കടന്ന് മുന്നേറുകയാണ്. വഴിയിലെ പ്രധാന നഗരങ്ങളില്‍ എല്ലാം അധികാരം പിടിച്ചെടുത്തതായാണ് ഗ്രൂപ്പിന്റെ വാദം. വറണേഷിലെ ഓയില്‍ ഡിപ്പോയ്ക്ക് തീയിട്ടതായും ലിപറ്റ്സ്‌കിലെ റഷ്യന്‍ സൈനികര്‍ വാഗ്‌നര്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മോസ്‌കോയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മെഷീന്‍ ഗണ്‍ പൊസിഷനില്‍ നേരിടാന്‍ കാത്തിരിക്കുകയാണ് റഷ്യന്‍ സേന.
Also Read- വഴക്കിടാനായി മൂന്ന് മണിക്കൂര്‍, പഠിക്കാനാകട്ടെ വെറും 15 മിനുട്ട്; വൈറലായി ഒരു ടൈംടേബിള്‍
വാഗ്‌നര്‍ നല്‍കിയ ചതിക്ക് പിന്നാലെ വാഗ്‌നറിനൊപ്പം ചേര്‍ന്ന് റഷ്യ പിടിച്ചെടുത്ത ബാക്മത്തിലെ അര്‍ത്യമോസ്‌ക് അടക്കമുള്ള നഗരങ്ങള്‍ തിരികെ പിടിക്കാന്‍ യുക്രൈനും നീക്കം ആരംഭിച്ചിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെയും ബലാറസ് പ്രസിഡന്റിന്റെയും സഹായമുറപ്പാക്കിയും ഡോണറ്റ്‌സ്‌ക് അടക്കമുള്ള യുക്രൈന്‍ വിമത മേഖലകളിലെ സ്വന്തം സൈന്യത്തെ പിന്‍വലിച്ചും പൊരുതാന്‍ ആവനാഴി ഉറപ്പാക്കുകയാണ് വ്‌ളാദിമിര്‍ പുടിന്‍. സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ വാഗ്‌നര്‍ ആസ്ഥാനത്ത് റെയ്ഡ് നടത്തിയ റഷ്യന്‍ സൈന്യം ഓഫീസ് അടച്ചുപൂട്ടി. രാജ്യത്തെ പിന്നില്‍ നിന്ന് കുത്തിയ ഒറ്റുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് പുടിന്റെ പ്രഖ്യാപനം. എന്നാല്‍, രാജ്യത്തെ രക്ഷിക്കാന്‍ പുടിന് ചുറ്റും അണിനിരക്കണമെന്നാണ് റഷ്യക്കാരോട് മുന്‍ പ്രസിഡന്റ് മെദ്വദേവിന്റെ ആഹ്വാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here