വാളയാർ കേസിൽ സി ബി ഐ കുറ്റപത്രത്തിനെതിരെ ഉടൻ കോടതിയെ സമീപിക്കാനെരുങ്ങി കുടുംബം. പ്രോസിക്യൂട്ടറെ മാറ്റാൻ വീണ്ടും സർക്കാരെ സമീപിക്കുമെന്നും അഡ്വ.രാജേഷ്.എം.മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമാണ് കുടുംബത്തിൻ്റെ ആവശ്യം. കേരളപൊലീസാണ് നല്ലതെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞതോടെ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിൻ്റെയും ബിജെപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും നീക്കങ്ങളാണ് ഇതോടെ പൊളിഞ്ഞത്.
Also read: ബത്തേരി അർബൻ ബാങ്ക് നിയമന വിവാദം; ഐ സി ബാലകൃഷ്ണന്റെ ശുപാർശ കത്ത് പുറത്ത്
സിബിഐ മാതാപിതാക്കളെ പ്രതിചേർത്തതോടെ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഇടതുപക്ഷ വിരുദ്ധരുടെയും നീക്കങ്ങളാണ് പൊളിഞ്ഞത്. പെൺകുട്ടികളുടെ മരണത്തെ സംസ്ഥാന സർക്കാരിനേയും സിപിഐഎമ്മിനേയും കടന്നാക്രമിക്കാനുള്ള ഉപകരണമാക്കുകയായിരുന്നു ഇടതുപക്ഷ വിരുദ്ധർ. പൊലീസിന്റെ അന്വേഷണം ശരിയല്ലെന്ന് ആരോപിച്ചായിരുന്നു സിബിഐക്ക് കേസ് വിടണം എന്ന് പെൺകുട്ടികളുടെ മാതാപിതാക്കളെ കൊണ്ട് ഇടതുപക്ഷ വിരുദ്ധർ നീക്കം നടത്തിയത്.
വാളയാർക്കേസിലെ കുട്ടികളുടെ അമ്മയെ പ്രതിപക്ഷവും ബിജെപി ജമാഅത്തെയും എസ് ഡി പി ഐIയും മാധ്യമങ്ങളും ചേർന്ന് മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കുകയും ചെയ്യ്തു. സംസ്ഥാന സർക്കാരിനെതിരെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് സിബിഐ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചതോടെ തിരിച്ചടിയായിരിക്കുന്നത്. സിബിഐ തന്നെ മാതാപിതാക്കളെ പ്രതിചേർത്തതോടെ സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണമാണ് ശരിയെന്ന് മാതാപിതാക്കൾ ഉന്നയിക്കുകയും ചെയ്തു.
Also read: എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ഏറ്റുമുട്ടി
സിബിഐയുടെ കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കാനെരുങ്ങിയിരിക്കുകയാണ് കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മക്കൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും മറ്റ് പ്രതികളെ ഒന്നും കിട്ടാത്തതിനാലാണ് ഞങ്ങളെ പ്രതിചേർത്തതെന്നും മാതാപിതാക്കൾ പറഞ്ഞു. പ്രോസിക്യൂട്ടറെ മാറ്റാൻ വീണ്ടും സർക്കാരെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here