നടന്നു തുടങ്ങിയാൽ രക്തസമ്മർദത്തെ പടിക്ക് പുറത്തു നിർത്താം

Blood Pressure

ലോകത്ത് ഏകദേശം 1.28 ബില്യണ്‍ ആളുകൾ ഉയർന്ന രക്തസമ്മർദം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. രക്തസമ്മര്‍ദം ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്ക തകരാറ് മുതലായ അവസ്ഥകളിലേക്ക് നയിക്കാം. ആരോ​ഗ്യകരമായ ജീവിതത്തിന് രക്തസമ്മർദത്തെ പടിക്കുപുറത്തു നിർത്താൻ സാധിക്കും.

സിഡ്‌നി സര്‍വകലാശാല ഗവേഷകരും ലണ്ടന്‍ കോളജ് സര്‍വകലാശാല ഗവേഷകരും സംയുക്തമായി നടത്തിയ പഠനത്തില്‍ പടികള്‍ കയറുക, നടത്തം, ഓട്ടം തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ മുതലായവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തിയത്. ദൈനംദിന പ്രവര്‍ത്തനങ്ങളിലെ ചെറിയ ചില മാറ്റങ്ങള്‍ മരുന്നുകളുടെ സഹായം കൂടാതെ തന്നെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

Also Read: പകലുറക്കം പതിവോ? ഡോണ്ട് ഡു! ഒഴിവാക്കാം ഈ ദുശീലം

അമിതമായ മരുന്നുകളോ വലിയ ഡയറ്റോ ഇല്ലാതെ തന്നെ ദിവസേന ചെയ്യുന്ന ചെറിയ ചെറിയ വ്യായാമങ്ങളിലൂടെ രക്തസമ്മർദം കുറയ്ക്കാമെന്നാണ് ഈ പഠനം പറയുന്നത്. 20 മുതൽ 27 മിനിറ്റ് വരെ പടികള്‍ കയറുക, നടത്തം, ഓട്ടം തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ രക്തസമ്മർദം ഗണ്യമായി കുറയ്ക്കാം. പ്രത്യേകിച്ച് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഇത് ഉപയോഗപ്രദമാണെന്നാണ് പഠനത്തിൽ പറയുന്നത്.

Also Read: ഡാർക്ക് ചോക്ലേറ്റും ബ്ലാക്ക് ടീയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? എങ്കിൽ പല്ല് ഭദ്രം

ഓരോ ദിവസവും 20-27 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 28% വരെ കുറയ്ക്കുമെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News