നല്ല ആരോഗ്യത്തിന് ഡയറ്റ് നിയന്ത്രണം മാത്രം പോരാ.. മറിച്ച് സ്ഥിരമായി വ്യായാമവും അത്യാവശ്യമാണ്. ജോലി ചെയ്യുക, മെയ് അനങ്ങുക എന്നിവ ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷേ ഇന്നത്തെ ആധുനിക ലോകത്ത് പലര്‍ക്കും മണിക്കൂറുകളോളം വ്യായാമം ചെയ്യാന്‍ സമയവുമില്ല, മനസുമില്ലെന്നതാണ് വാസ്തവം.
ALSO READ: കുട്ടികളെ ആക്രമിക്കാനെത്തി രാജവെമ്പാല; വൈറലായി പിറ്റ്ബുളിന്റെ റാപിഡ് ആക്ഷൻ
പക്ഷേ നിങ്ങളൊരു കാര്യം മനസിലാക്കണം… വെറും പതിനൊന്ന് മിനിറ്റ് നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചയൊന്നാണെന്ന്… നിരവധി ഗുണങ്ങളാണ് ഇതുവഴി ലഭിക്കുക. ഒന്നാമത് ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. തീര്‍ന്നില്ല സ്ഥിരം പതിനൊന്ന് മിനിറ്റോളം നടക്കുന്നത് ഹൃദയമിടിപ്പ് കൂട്ടു, രക്തചംക്രമണം വര്‍ധിപ്പിക്കും, ഇതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കും. കൂടാതെ അമിതമായ ഭാരം ഉണ്ടാകുന്നത് തടയും ഇത് നിങ്ങളെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും.
തീര്‍ന്നില്ല നിങ്ങളുടെ മാനസികമായ ആരോഗ്യത്തിനും നടത്തം നല്ലതാണ്. 11 മിനിറ്റ് നടത്തം നിങ്ങളുടെ സ്ട്രസ് കുറയ്ക്കും മൂഡ് തന്നെ മാറ്റും ഒപ്പം മാനസികമായ വ്യക്തയുണ്ടാകാനും സഹായകമാകും. എന്റോമോര്‍ഫിന്‍സ് ലെവല്‍ നടത്തത്തിലൂടെ കൂടുമെന്ന കാരണത്താല്‍ സന്തോഷത്തോടെ ഊര്‍ജ്ജസ്വലമായിരിക്കാനും സാധിക്കും.
അതിനാല്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമിരിക്കാന്‍ ഒരു പതിനൊന്ന് മിനിറ്റ് നടത്തം ശീലിക്കുന്നത് വളരെ മികച്ച തീരുമാനമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here