ഗുജറാത്തിൽ മതിൽ ഇടിഞ്ഞുവീണ് അപകടം; 7 മരണം

MEHSANA

ഗുജറാത്തിൽ സ്വകാര്യ കമ്പനിയുടെ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. മെഹ്സാനയിലെ ജസൽപൂരിലായിരുന്നു സംഭവം. നിരവധി പേർ മതിലിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

ALSO READ; രക്ഷപ്പെട്ടത് തലനാരിടയ്ക്ക്! യുപിയിൽ കെട്ടിടം തകർന്നുവീണ് അപകടം, രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

ജസൽപൂരിലെ സ്റ്റീൽ ഇനോസ് സ്റ്റെയ്ൻലെസ് കമ്പനിയിലാണ് അപകടം ഉണ്ടായത്. അണ്ടർഗ്രൗണ്ട് ടാങ്കിന് വേണ്ടി കുഴി എടുക്കുന്നതിനിടെ മണ്ണും പിന്നാലെ മതിലും ഇടിഞ്ഞുവീണ് തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു.

ALSO READ; ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി; പ്രഖ്യാപനവുമായി ജിയോ

അപകട വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും ആംബുലൻസും അടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയം. സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

ENGLISH SUMMARY; WALL COLLAPSES IN GUJARAT KILLS 7

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News