നരേന്ദ്ര മോദിയുടെ പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ ചുറ്റുമതിൽ പൊളിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതിൽ പൊളിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൻ്റെ ചുറ്റുമതിലാണ് പൊളിച്ചത്. കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ടു കവാടം നിലവിൽ ഉണ്ടായിരിക്കെയാണ് മതിൽ പൊളിച്ചത്. ഇതിനെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു.

Also Read: ഏകീകൃത സിവിൽ കോഡും ലോകമാകെ രാമായണോത്സവവും; ഹിന്ദുത്വത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക

തിങ്കളാഴ്ച രാവിലെയാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രധാനമന്ത്രിയുടെ പരിപാടി. വലിയ വാഹനങ്ങൾ ഉൾപ്പെടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിന് ആയാണ് കോളേജിന്റെ മുൻഭാഗത്തെ ചുറ്റുമതിൽ രണ്ടിടത്തായി പൊളിച്ചത്. എന്നാൽ കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങൾ നിലവിലുള്ളപ്പോഴാണ് കരിങ്കൽ മതിൽ പൊളിച്ചുമാറ്റി 2 പുതിയ കവാടങ്ങൾ പണിയുന്നത്. കാട്ടാക്കടയിൽ സംഘടിപ്പിക്കുന്ന വലിയ പരിപാടികൾക്കെല്ലാം ക്രിസ്ത്യൻ കോളേജ് മൈതാനം തന്നെയാണ് വിട്ടു നൽകാറ്.

Also Read: കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കും വ്യാജം; ആരോഗ്യരംഗത്തെ കണക്കുകളിൽ മോദി സർക്കാരിന്റെ വീഴ്ചകൾ കണ്ടെത്തി ലാൻസെറ്റ്

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവ കേരള സദസ്സിനും വേദിയൊരുക്കിയത് ഇവിടെയാണ്. എന്നാൽ അന്നൊന്നും ചെയ്യാത്ത തരത്തിലാണ് പ്രധാനമന്ത്രിക്കായി കോളേജ് മതിൽ ഇപ്പോൾ പൊളിച്ചത്. നവ കേരള സദസ്സിനായി മതിൽ പൊളിച്ചു നീക്കുമെന്ന് വ്യാജപ്രചരണം നടത്തിയ ബിജെപിയാണ് ഇപ്പോൾ പ്രധാനമന്ത്രിക്കായി മതിൽ പൊളിച്ചത് എന്നതും പല മാധ്യമങ്ങളും ഇത് കണ്ടില്ലെന്ന് നടിക്കുന്നതും ഏറെ പ്രസക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News